തെരുവുനായ ശല്യത്തിനെതിരെ നടപടി; കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിരാഹാര സമരം തുടങ്ങി

 

കൊച്ചി: തെരുവുനായ ശല്യത്തില്‍നിന്നു ജനങ്ങളെ രക്ഷിക്കുക എന്ന ആവശ്യവുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നിരാഹാര സമരം ആരംഭിച്ചു. എറണാകുളം മറൈന്‍ഡ്രൈവില്‍ 24 മണിക്കൂര്‍ നിരാഹാര സമരം. തിങ്കളാഴ്ച രാവിലെ പത്തു വരെ നീണ്ടുനില്‍ക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ സിനിമാ പ്രവര്‍ത്തകരും സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖരും എത്തും. നിരവധി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തെരുവുനായ്ക്കളെ കൂട്ടിലടയ്ക്കും എന്ന് ഉറപ്പുള്ള സ്ഥാനാര്‍ഥികള്‍ക്കു മാത്രം വോട്ട് ചെയ്യുക തുടങ്ങിയ നിരവധി മുദ്രാവാക്യങ്ങളും ഇതോടനുബന്ധിച്ച് ഉന്നയിക്കുന്നുണ്ട്. തെരുവുനായ ശല്യത്തിനു ശാശ്വത പരിഹാരമുണ്ടായില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികളിലേക്കു നീങ്ങുമെന്നു സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റിന്റെ ചെയര്‍മാന്‍കൂടിയായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അറിയിച്ചിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: