വെള്ളാപ്പള്ളി തട്ടിപ്പ് നടത്തിയതിന് തെളിവുണ്ടെന്ന് വി.എസ്

 

കോതമംഗലം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. വെള്ളാപ്പള്ളി നടേശന്‍ നടത്തിയ മൈക്രോ ഫിനാന്‍സ് തട്ടിപ്പു സംബന്ധിച്ച് ആരും തെറ്റിധരിപ്പിച്ചിട്ടില്ലെന്നും വ്യക്തമായ തെളിവുകള്‍ സഹിതമാണ് താന്‍ കാര്യങ്ങള്‍ വിശദീകരിച്ചതെന്നും വി.എസ് പറഞ്ഞു. കോതമംഗലത്തു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിന്നോക്കവിഭാഗ വികസന കോര്‍പറേഷനില്‍ നിന്നും ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ കത്തയച്ചിട്ടുണ്ടെന്നും വി.എസ് പറഞ്ഞു. അഴിമതിക്കുറ്റത്തിനു തൂക്കുകയറില്ലെന്ന സത്യം വെള്ളാപ്പള്ളിക്കു അറിയില്ലേ, അഴിമതിക്കുറ്റത്തിനു ജയിലിലാണ് കിടക്കേണ്ടി വരികയെന്നും വി.എസ് പരിഹസിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: