കോടതി വിധിക്ക് പിന്നാലെ വിന്‍സന്‍ എം പോള്‍ ഡയറക്റ്റര്‍ സ്ഥാനം ഒഴിയുന്നു

 
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനു പിന്നാലെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍ പദവിയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനു കത്തു നല്‍കി. സര്‍ക്കാര്‍ ഇതു സ്വീകരിച്ചില്ലെങ്കില്‍ അവധിയില്‍ പോകുമെന്ന സൂചനയും അദ്ദേഹം നല്‍കി. തന്റെ റിപ്പോര്‍ട്ട് കോടതി തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ പദവിയില്‍ തുടരാനാവില്ലെന്നാണ് വിന്‍സണ്‍ എം. പോളിന്റെ നിലപാട്.

വിധിയുടെ പശ്ചാത്തലത്തില്‍ താന്‍ മാറി നിന്നേ മതിയാകൂ. താന്‍ പദവിയിലിരിക്കുന്നത് വിജിലന്‍സിനു ചീത്തപ്പേരു വരുത്തും. ഇത്തരം സാഹചര്യങ്ങളില്‍ ചിലപ്പോള്‍ മാറി നില്‍ക്കേണ്ടിവരും. സുതാര്യതയ്ക്കു വേണ്ടിയാണിത്. വിജിലന്‍സിന്റെ മനോവീര്യം നശിക്കാതിരിക്കാനാണ് സ്വയം സ്ഥാനമൊഴിയുന്നത്. തെറ്റുചെയ്താല്‍ മാത്രമേ കുറ്റബോധം തോന്നുകയുള്ളു. നിയമത്തിനുള്ളില്‍ നിന്നു മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്ന് ചങ്കൂറ്റത്തോടെ സധൈര്യം പറയാന്‍ സാധിക്കുമെന്നും വിന്‍സണ്‍ എം. പോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നാല് പേജുള്ള പ്രസ്താവനയും അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്കു തയ്യാറാക്കി നല്‍കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: