ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഗാര്‍ഡമാരില്ലെന്ന് പരാതി

 

ഡബ്ലിന്‍: ഐറിഷ് റോഡുകളില്‍ അപകടങ്ങള്‍ വര്‍ധിക്കുകയാണ്. ഗതാഗത നിയമങ്ങള്‍ തെറ്റിച്ച് വാഹനമോടിക്കുന്നവരെ പിടികൂടി തക്കതായ ശിക്ഷ നല്‍കുന്നതിലൂടെ അപകടത്തിന്റെ തോത് ഒരു പരിധിവരെ കുറയ്ക്കാം. എന്നാല്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ വേണ്ടത്ര ഗാര്‍ഡമാരില്ലെന്നാണ് ആളുകളുടെ പരാതി. നിയമം ശക്തമായി നടപ്പാക്കാന്‍ അയര്‍ലന്‍ഡില്‍ ആവശ്യത്തിന് ഗാര്‍ഡമാരില്ലെന്നാണ് റോഡ് യൂസേഴ്‌സില്‍ 73 ശതമാനവും പറയുന്നത്. റോഡ് സേഫ്റ്റി അതോറിറ്റി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. സര്‍വോയില്‍ പങ്കെടുത്ത 25 ശതമാനം പേരും തങ്ങള്‍ കഴിഞ്ഞ ആറുമാസത്തിനിടയ്ക്ക് ഒരിക്കല്‍ പേലും ഗാര്‍ഡ ചെക്ക്‌പോയിന്റിനെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്ന് വ്യക്തമാക്കി.

മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണിന്റ് ഉപയോഗം എന്നിവയാണ് ഐറിഷ് റോഡുകളില്‍ കാണുന്ന പ്രധാന നിയമലംഘനങ്ങള്‍. എന്നാല്‍ ഇവയ്‌ക്കെതിരെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നില്ലെന്നാണ് സര്‍വേയില്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. പഠനത്തില്‍ പങ്കെടുത്ത മിക്കവരും വാഹനമോടിക്കുമ്പോള്‍ മറ്റ് ഡ്രൈവര്‍മാര്‍ മൊബെല്‍ഫോണ്‍ ഉപയോഗിക്കുന്നത് സ്ഥിരമായി കാണാറുണ്ടെന്ന് വ്യക്തമാക്കി.

റിപ്പോര്‍ട്ട് ഗാര്‍ഡയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും ഗതാഗതനിയമങ്ങള്‍ തെറ്റിച്ചാല്‍ പിടിക്കപ്പെടുമെന്നും ശിക്ഷലഭിക്കുമെന്നുമുള്ള ഭയമുണ്ടാവുകയാണ് റോഡ് നിയമങ്ങള്‍ പാലിക്കാനുള്ള പ്രധാന വഴിയെന്നും അതിന് ഗാര്‍ഡയുടെ സേവനം ആവശ്യമാണെന്നും റോഡ് സേഫ്റ്റി അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് മൊയാഗ് മര്‍ഡോക് പറയുന്നു.

Share this news

Leave a Reply

%d bloggers like this: