പ.കന്യകാമറിയത്തിന്റെ തിരുനാള്‍ ഓക്ടോബര്‍ 31 ശനിയാഴ്ച്ച. ബ്ലാഞ്ചര്‍സ്റ്റൗന്‍ സെന്റ് ബ്രിജിത്ത് ദേവാലയത്തില്‍.

ബ്ലാഞ്ചര്‍സ്റ്റൗന്‍ സീറോ മലബാര്‍ കൂട്ടായ്മയില്‍ പ.കന്യകാമറിയത്തിന്റെ തിരുനാള്‍ ഓക്ടോബര്‍ 31 ശനിയാഴ്ച്ച ബ്ലാഞ്ചര്‍സ്റ്റൗന്‍ സെന്റ് ബ്രിജിത്ത് ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.

ഓക്ടോബര്‍ 31 ശനിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പരിശുദ്ധ ദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും. ഫാ. ജോസ് ഭരണികുളങ്ങര,ഫാ .ആന്റണി ചീരംവേലില്‍,ഫാ . ക്രിസ്താനന്ദ് കുറ്റിക്കാട്ട് IC ( ദാസച്ഛന്‍ ) എന്നീ വൈദികര്‍ മുഖ്യ കര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാനയില്‍ ഫാ . ക്രിസ്താനന്ദ് കുറ്റിക്കാട്ട് IC ( ദാസച്ഛന്‍ ) തിരുനാള്‍ സന്ദേശം നല്‍കും.ദിവ്യബലിക്ക് ശേഷം പ.കന്യകാമറിയത്തിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും,ലദീഞ്ഞും,തിരുനാള്‍ നേര്‍ച്ചയും ഉണ്ടായിരിക്കും.

ആഘോഷമായ തിരുനാള്‍ സമൂഹബലിയിലും പ്രദക്ഷിണത്തിലും പങ്കെടുത്ത് നമ്മുടെ വിശ്വാസ സുകൃത ജീവിതങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുവന്‍, പരിശുദ്ധ അമ്മയോട് ചേര്‍ന്ന് നമുക്ക് സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുവാനും

കൂടാതെ നവംബര്‍ 28നു ഉച്ചകഴിഞ്ഞ് 3 മണിക്ക് PEREGRINES GAA CLUB ( BLAKESTOWN ROAD DUBLIN 15)ല്‍ വച്ച് ആഘോഷിക്കുന്ന ഇടവക ദിനവും ,വിശ്വാസ പരിശീലന വാര്‍ഷികം ,കുടുംബ യൂണിറ്റുകളുടെ വാര്‍ഷികം ,മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപടികള്‍ ,തുടര്‍ന്നുള്ള സ്‌നേഹവിരുന്നിലേക്കും ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ ചാപ്ല്യന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ .ആന്റണി ചീരംവേലില്‍ ബ്ലാഞ്ചര്‍സ്റ്റൗന്‍ മാസ് സെന്റര്‍ സെക്രട്ടറി തോമസ് ആന്റണി ട്രസ്റ്റിമാരായ ടോമി ജെ തെക്കേക്കര,ഷിജുമോന്‍ ചാക്കോ എന്നിവര്‍ അറിയിച്ചു.

 

വാര്‍ത്ത: കിസാന്‍ തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)

Share this news

Leave a Reply

%d bloggers like this: