നിറപറയ്‌ക്കെതിരെ അപ്പീല്‍ നല്‍കണ്ടെന്ന് സര്‍ക്കാര്‍ തിരുമാനം, കമ്പനിയെ സഹായിക്കാനെന്ന് ആരോപണം

 

തിരുവനന്തപുരം: പ്രമുഖ കറിപൗഡര്‍ കമ്പനിയായ നിറപറയ്്‌ക്കെതിരായ കേസില്‍ അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചാതായി സൂചന. മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരോധനം ഏര്‍പ്പെടുത്തിയ നിറപറ കറിപൗഡറുകള്‍ക്കാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടിയുണ്ടാകുന്നത്. നിറപറയെ സഹായിക്കാനാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിയ്ക്കാത്തതെന്ന് സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം ഉയരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് കമ്പനിയുടെ ചില ഉത്പ്പന്നങ്ങള്‍ നിരോധിച്ചത്. എതിര്‍ സത്യവാങ് മൂലം പോലും നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ തയ്യാറാകാതിരുന്ന കേസില്‍ അപ്പീല്‍ നല്‍കാതെ സര്‍ക്കാരും കമ്പനിയെ സഹായിക്കുകയാണന്നാണ് ആരോപണം.

വി.ടി ബല്‍റാം എംഎല്‍എ കമ്പനിയുടെ നിലവാരത്തെപ്പറ്റി കാര്യകാരണ സഹിതം മുഖ്യമന്ത്രിയ്ക്ക് നല്‍കിയ കത്ത് പോലും അവഗണിച്ചാണ് കമ്പനിയെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചിരിയ്ക്കുന്നത്. സര്‍ക്കാരിന്റെ ഈ നയം തുടര്‍ന്നാല്‍ മായം കണ്ടെത്തിയ ഈ കമ്പനിയുടെ ഉത്പ്പന്നങ്ങള്‍ അധികം വൈകാതെ വീണ്ടും വിപണിയില്‍ സജീവമാകും.
-എജെ-

Share this news

Leave a Reply

%d bloggers like this: