ജര്‍മനി തിരിച്ചയയ്ക്കുന്ന തങ്ങളുടെ പൗരന്മാരെ സ്വീകരിക്കുമെന്ന് അഫ്ഗാന്‍

 

കാബൂള്‍: ജര്‍മനി തിരിച്ചയയ്ക്കുന്ന തങ്ങളുടെ പൗരന്മാരെ സ്വീകരിക്കുമെന്ന് അഫ്ഗാനിസ്ഥാന്‍ അറിയിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥിപ്രവാഹം വര്‍ധിച്ച സാഹചര്യത്തില്‍ അഫ്ഗാന്‍ അഭയാര്‍ഥികളില്‍ ഭൂരിഭാഗം പേരെയും അവരുടെ നാട്ടിലേക്കു തിരിച്ചയയ്ക്കുമെന്നു ജര്‍മനി വ്യക്തമാക്കിയതോടെയാണു പ്രതികരണം.

യൂറോപ്പിലേക്കു കുടിയേറുന്നവരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് അഫ്ഗാന്‍ അഭയാര്‍ഥികള്‍. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഈ വര്‍ഷം 1,20,000 അഫ്ഗാന്‍ അഭയാര്‍ഥികളാണു യൂറോപ്പിലേക്കു കുടിയേറിയത്. എന്നാല്‍, അഫ്ഗാനിസ്ഥാനില്‍ സുരക്ഷിത പ്രദേശങ്ങള്‍ ഏറെയുണ്ടെന്നും അഭയാര്‍ഥികള്‍ക്ക് അങ്ങോട്ടു തിരിച്ചുപോകുന്നതിനു ബുദ്ധിമുട്ടില്ലെന്നും ജര്‍മന്‍ ആഭ്യന്തരമന്ത്രി മെയ്‌സിയര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: