ഫേസ്ബുക്ക് എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയവിഹ്വലതയാണ്, ഫേസ്ബുക്കില്‍ തെന്നിവീണ കഴുതയാണ് താനെന്ന് ചെറിയാന്‍ ഫിലിപ്പ്

ഫേസ്ബുക്ക് എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയവിഹ്വലതയാണ്, ഫേസ്ബുക്കില്‍ തെന്നിവീണ കഴുതയാണ് താനെന്ന് ചെറിയാന്‍ ഫിലിപ്പ്

കോട്ടയം: ഫേസ്ബുക്കില്‍ തെന്നി വീണ കഴുതയാണ് താനെന്ന് ചെറിയാന്‍ ഫിലിപ്പ്. ഫേസ്ബുക്കിലെ പുതിയ പോസ്റ്റിലാണ് ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം പറഞ്ഞിരിക്കുന്നത് പോസ്റ്റ് ഇങ്ങനെ: ജീവിതത്തില്‍ ആരെയും ഒന്നിനെയും ഭയപ്പെട്ടിട്ടില്ലാത്ത എനിക്കിപ്പോള്‍ ഫേസ്ബുക്ക് എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയവിഹ്വലതയാണ്. ഫേസ്ബുക്കില്‍ തെന്നി വീണ കഴുതയാണ് ഞാന്‍.

ഇതോടൊപ്പം മറ്റൊരു പോസ്റ്റു കൂടി ചെറിയാന്‍ ഫിലിപ്പ് ഇട്ടിട്ടുണ്ട്. അതിങ്ങനെ: കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ എന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്നതും ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നതുമായ നിരവധി പോസ്റ്റുകളും കമന്റുകളുമാണ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം പലതും കുറ്റകരവും നിയമ നടപടിക്കു വിധേയമാക്കാവുന്നതുമാണ്. എന്നെ തുടര്‍ച്ചയായി വേട്ടയാടിയ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മൗനം ഭജിച്ചപ്പോള്‍ വേദന തോന്നി. എന്റെ മാനത്തിനും വിലയില്ലേ. സുഹൃത്തുക്കളേ, ഇതു സൈബര്‍ ഗുണ്ടായിസമല്ലേ. പ്രഖ്യാപിത മനുഷ്യാവകാശപ്രവര്‍ത്തകരെ ആരെയും കണ്ടില്ല.
-എജെ-

Share this news

Leave a Reply

%d bloggers like this: