ഷാരൂഖ് ഖാന്‍ സംസാരിക്കുന്നതു ഭീകരന്‍ ഹാഫിസ് സയീദിനെ പോലെയെന്നു ബിജെപി എംപി

ന്യൂഡല്‍ഹി: ഷാരൂഖ് ഖാനെതിരേ മറ്റൊരു ബിജെപി നേതാവുകൂടി രംഗത്ത്. ഷാരൂഖ് സംസാരിക്കുന്നതു ജമാ അത്ത് ഉദ്‌വ തലവനും മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനുമായ ഹാഫിസ് സയീദിനെ പോലെയാണെന്നു ബിജെപി എംപി യോഗി ആദിത്യനാഥ് പറഞ്ഞു. ഷാരൂഖ് അഭിനയിച്ച സിനിമകള്‍ രാജ്യത്തെ ഹിന്ദുക്കള്‍ ബഹിഷ്‌കരിച്ചിരുന്നെങ്കില്‍ സാധാരണ മുസ്‌ലിമിനെ പോലെ തെരുവില്‍ തെണ്ടിനടക്കേണ്ടി വരുമായിരുന്നുവെന്നും ഗോരഖ്പുരില്‍നിന്നുള്ള എംപിയായ ആദിത്യനാഥ് പറഞ്ഞു.

വിഎച്ച്പി നേതാവ് സ്വാതി പ്രാചിയും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലേഷ് വിജയ്‌വര്‍ഗീയയും ഷാരൂഖിനെ കടന്നാക്രമിച്ചതിനു പിന്നാലെയാണു മറ്റൊരു ബിജെപി നേതാവ്കൂടി വിഷയത്തില്‍ പ്രതികരിക്കുന്നത്. രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്നതായി ഷാരൂഖ് ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു. അന്‍പതാം പിറന്നാള്‍ ആഘോഷത്തിനുശേഷം പ്രതികരിക്കവേ ഷാരൂഖ് നടത്തിയ ഈ പ്രസ്താവനയാണു ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: