അയര്‍ലണ്ട് മലയാളി മനോജ് ജോണിന്റെ പിതാവ് നിര്യാതനായി

ഡബ്ലിന്‍: താലയിലെ താമസക്കാരനും ലൂക്കന്‍ സെന്റ് മേരീസ് പള്ളിയുടെ മുന്‍ ട്രസ്റ്റിയുമായ മനോജ് ജോണിന്റെ (എച്ച് എസ് ഇ ഡബ്ലിന്‍) പിതാവ് .റൂര്‍ക്കല സ്റ്റീല്‍ പ്ലാന്റിലെ ഉദ്യോഗസ്ഥനായിരുന്ന കൊട്ടാരക്കര ചെങ്ങമനാട് പൈങ്കണ്ണൂര്‍ പൂത്തന്‍വീട്പി കെ ജോണ്‍(72)നിര്യാതനായി. ഭാര്യ:മറിയാമ്മ ജോണ്‍

മക്കള്‍ മനോജ് ജോണ്‍,ബ്ലെസി ബേബി മനോജ്(എച്ച് എസ് ഇ, ഡബ്ലിന്‍). മരുമക്കള്‍:ലെജി ചാക്കോ (എച്ച് എസ് ഇ ഡബ്ലിന്‍) മനോജ് ബേബി (സോഫ്റ്റ് വെയര്‍ ഡവലപ്പര്‍,ഡബ്ലിന്‍) സംസ്‌കാരം നാളെ(നവംബര്‍ 6, വെള്ളി)ഉച്ചകഴിഞ്ഞ് 2.30 ന് ചെങ്ങമനാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തപ്പെടും.സംസ്‌കാര ശുശ്രൂഷകള്‍ക്ക് യൂകെ,യൂഎസ് ,ആഫ്രിക്കാ ഭദ്രാസനാധിപന്‍ മാത്യുസ് മാര്‍ തിമോഥെയോസ് മെത്രാപ്പോലിത്താ തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും.

സംസ്‌കാര ശുശ്രൂഷകള്‍ http://www.vsquaretv.com/ ല്‍  നാളെ(വെള്ളി) രാവിലെ 9 മണി മുതല്‍ ടെലികാസ്റ്റ് ചെയ്യുന്നതാണ്.
.

Share this news

Leave a Reply

%d bloggers like this: