ട്രെയിന്‍ സമരം പിന്‍വലിച്ചു

 

ഡബ്ലിന്‍: ഇന്ന് നടത്താനിരുന്ന ട്രെയിന്‍ സമരം മാറ്റി. 18 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇന്നു നടത്താനിരുന്ന സമരം പിന്‍വലിച്ചത്. വര്‍ക്ക് റിലേഷന്‍ കമ്മീഷനുമായി നടത്തിയ 18 മണിക്കൂര്‍ ചര്‍ച്ച ഇന്നുരാവിലെ 4 മണിക്കാണ് അവസാനിച്ചത്. തുടര്‍ന്ന് സമരം പിന്‍വലിച്ചതായി യൂണിയന്‍ പ്രതിനിധികള്‍ പ്രഖ്യാപിക്കുകയായിരുന്നു.

ട്രെയിന്‍ ഡ്രൈവര്‍മാരുടെ ശമ്പള വര്‍ധനവ്, കഴിഞ്ഞകാല ഉത്പാദനക്ഷമതയുടെ പങ്ക്, തൊഴില്‍ സമയത്തില്‍ കുറവ് വരുത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ലോബര്‍ കോര്‍ട്ടിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

സമരം പിന്‍വലിച്ചതിനെതുടര്‍ന്ന് എല്ലാ പ്രധാന കമ്മ്യൂട്ടര്‍, ഡാര്‍ട്ട് സര്‍വീസുകളും രാവിലെ 6 മണിമുതല്‍ സര്‍വീസ് നടത്തും. എന്നാല്‍ സര്‍വീസുകള്‍ അല്‍പ്പം വൈകാന്‍ സാധ്യതയുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: