ആരോഗ്യമേഖലയില്‍ 64 പുതിയ ആംബുലന്‍സുകള്‍

 

ഡബ്ലിന്‍: ഈ വര്‍ഷം ആരോഗ്യമേഖലയിക്ക് 64 പുതിയ ആംബുലന്‍സുകള്‍ ലഭ്യമാകും. ഫഌറ്റ് റീപ്ലേസ്‌മെന്റിന്റെ ഭാഗമായി ആരോഗ്യമേഖലയില്‍ 9.4 മില്യണ്‍ യൂറോയുടെ നിക്ഷേപമാണ് ഇതിനായി നടത്തുന്നത്. ഇതിന്റെ ആദ്യഘട്ടമായ മൂന്നു ആംബുലന്‍സുകളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി ലിയോ വരേദ്കാര്‍ നിര്‍വഹിച്ചു. കാലാവധി കഴിയാറായ മൂന്നു ആംബുലന്‍സുകള്‍ മാറ്റിയാണ് പുതിയ മൂന്നെണ്ണം പുറത്തിറക്കിയത്.

ഇതോടൊപ്പം റാപ്പിഡ് റെസ്‌പോണ്‍സ് വെഹിക്കിളും പുറത്തിറക്കി. ഇതില്‍ പരിശീലനം ലഭിച്ച മെഡിക്കല്‍ വിദഗ്ധര്‍ക്ക് വാഹനത്തിനകത്തുവെച്ചു തന്നെ രോഗിക്കാവശ്യമായ ചികിത്സകള്‍ തുടങ്ങുന്നതിനുള്ള സജ്ജീകരണങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. വളരെ പ്രയോജനം ചെയ്യുന്ന നിക്ഷേപമാണ് ആരോഗ്യമേഖലയില്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മൂലം 2010 ,2011 കാലഘട്ടങ്ങളില്‍ ആംബുലന്‍സ് സര്‍വീസുകളില്‍ നിക്ഷേപം നടത്തുന്നത് വളരെ കുറവായിരുന്നു. എന്നാല്‍ ഈ വര്‍ഷം 9.4 മില്യണ്‍ യൂറോയുടെ നിക്ഷേപമാണ് അനുവദിച്ചിരിക്കുന്നത്. പുതിയതും നവീന സൗകര്യങ്ങളോടുകൂടിയതുമായ ആംബുലന്‍സുകളാണ് പുറത്തിറക്കുന്നത്. 3 എണ്ണം ആദ്യഘട്ടത്തില്‍ പുറത്തിറക്കി. 64 എണ്ണവും ഈ വര്‍ഷം അവസാനിക്കുന്നതിനുമുമ്പേ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. അടുത്ത വര്‍ഷവും ഇതേ രീതിയില്‍ പദ്ധതി നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: