ആദ്യ മണിക്കൂറിലെ ബിജെപി കുതിപ്പില്‍ പ്രവര്‍ത്തകരുടെ ലഡ്ഡു വിതരണവും പടക്കം പൊട്ടിക്കലും; അഡ്വാനിയുടെ ജന്‍മദിന ആഘോഷമെന്ന് പിന്നെ തിരുത്ത്

പാട്‌ന : ബീഹാര്‍ രാഷ്ട്രീയത്തിന്റെ വിധയെഴുത്ത് അറിഞ്ഞു തുടങ്ങിയ ആദ്യ മണിക്കൂറുകളിലെ ആവേശം ബിജെപിക്കു തന്നെ വിനയായി. ആദ്യ ഫല സൂചനകള്‍ പുറത്തു വന്നപ്പോള്‍ ബിജെപി ലീഡു നേടി മുന്നില്‍ കുതിക്കുന്നതു കണ്ട പ്രവര്‍ത്തകര്‍ ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്‍പേ എന്ന പഴഞ്ചൊല്ലിനെ അന്വര്‍ദ്ധമാക്കിക്കൊണ്ട് മധുര വിതരണവും പടക്കം പൊട്ടിക്കലുമായി കളം നിറഞ്ഞു. ടിവിയില്‍ ബിജെപിയുടെ ലീഡ് ഉയരുന്നതുകണ്ട പാട്‌നയിലെ ബിജെപി പ്രവര്‍ത്തകരാണ് ആഘോഷവുമായി തെരുവോരങ്ങളിലെത്തിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ബിജെപി മുന്നിട്ടു നിന്നതോടെ വിജയം തങ്ങള്‍ക്കെന്നു ഉറപ്പിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ 100 കിലോ ലഡ്ഡുവിനും പടക്കങ്ങള്‍ക്കും ഓഡര്‍ നല്കി. വിജയത്തിലെത്തുന്നതിനു മുന്‍പേ വിജയാഘോഷങ്ങള്‍ക്കു തുടക്കമിട്ട പ്രവര്‍ത്തകര്‍ ലീഡു മാറി മറിഞ്ഞതോടെ അങ്കലാപ്പിലായി.

ബിജെപി പ്രവര്‍ത്തകരുടെ ആവേശം അണപ്പൊട്ടിയ ബിര്‍ചന്ദ് പട്ടേല്‍ മാര്‍ഗ റോഡിലെ ബിജെപി ഓഫീസിനു തൊട്ടടുത്തുള്ള ആര്‍ജെഡി. ജെഡിയു ഓഫീസുകള്‍ നിശബ്ദമായിരുന്നു. ലീഡു നിലകള്‍ മാറി മറിഞ്ഞതോടെ ബീഹാര്‍ വിജയം ആഘോഷിക്കുകയാണെന്നു പറഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ തങ്ങള്‍ ബിജെപി നേതാവ് എല്‍.കെ അഡ്വാനിയുടെ ജന്‍മദിനം ആഘോഷിക്കുകയാണെന്നു വ്യക്തമാക്കി തടിയൂരാനുള്ള ശ്രമം നടത്തി. വിശാല സഖ്യത്തിനു ലീഡ് കൈവന്നതോടെ ശോകമൂകമായ അന്തരീക്ഷം ആഘോഷങ്ങള്‍ക്കൊണ്ടു നിറഞ്ഞു.

ഡി

Share this news

Leave a Reply

%d bloggers like this: