അയര്‍ലണ്ട് റെസ്റ്ററന്റിലെ പൈപ്പുവെളളത്തിനും ഇനി പണം നല്‌കേണ്ടി വരുമോ?

ഡബ്ലിന്‍ : അയര്‍ലണ്ടിലെ വെള്ളത്തില്‍ ഇനി കൈപ്പൊള്ളുമോ? റെസ്റ്ററന്റ് ബിസിനസ്സുകാര്‍ക്ക് പൈപ്പുവെള്ളത്തിനു വരെ ചാര്‍ജ് ഈടാക്കേണ്ട സാഹചര്യം രാജ്യത്തു വരാന്‍ സാധ്യതയുണ്ടെന്നാണ് റെസ്റ്ററന്റ് അസോസിയേഷന്‍ ഓഫ്് അയര്‍ലണ്ട് വ്യക്തമാക്കുന്നത്. ഇന്നത്തെ സാഹചര്യം അത്തരത്തിലൊരു തീരുമാനത്തില്‍ തങ്ങളെ കൊണ്ടെത്തിച്ചേക്കുമെന്നാണ് അസോസിയേഷന്‍ അഭിപ്രായപ്പെടുന്നത്. വ്യവസായ മേഖലയില്‍ ജല ഉപയോഗത്തിനു ചാര്‍ജു വര്‍ധിപ്പിക്കുന്ന നടപടി ഉപഭോക്താക്കളെ കൂടി ബാധിക്കുമെന്നാണ് റെസ്റ്ററന്റ് അസോസിയേഷന്‍ ഓഫ് അയര്‍ലണ്ട് സിഇഒ അഡ്രിയാന്‍ കമ്മിന്‍സ് വ്യക്തമാക്കുന്നത്. വ്യവസായ മേഖലയില്‍ ഉപയോഗിക്കുന്ന ജലത്തിന്റെ ചാര്‍ജു വര്‍ധിപ്പിക്കുമെന്നാണ് അസോസിയേഷനു ലഭിച്ചിരിക്കുന്ന സൂചന. ഇത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ റെസ്റ്ററന്റ് ബിസിനസ്സിനെ അത് കാര്യമായി ബാധിക്കുമെന്നും രാജ്യത്തുടനീളം ചാര്‍ജു വര്‍ധന നടപ്പാക്കുന്ന പക്ഷം ജനങ്ങള്‍ക്കും റെസ്റ്ററന്റ് ഭക്ഷണം ചിലവേറുമെന്നാണ് കമ്മിന്‍സ് ഓര്‍മ്മിപ്പിക്കുന്നത്.

റെസ്റ്ററന്റ് മേഖല ആയതിനാല്‍ തന്നെ ധാരാളം വെള്ളം ആവശ്യമുള്ള ബിസ്സിനസാണണിത്. ഇന്നത്തെ സാഹചര്യത്തില്‍ തന്നെ അധിക ചാര്‍ജാണ് ജലത്തിന് സര്‍ക്കാര്‍ ഈടാക്കുന്നത്. ഇനിയും ചാര്‍ജ് വര്‍ധിപ്പിക്കുക എന്നത് റെസ്റ്ററന്റ് വ്യവസായത്തെ കാര്യമായി തന്നെ ബാധിക്കും- കമ്മിന്‍സ് പറയുന്നു. രാജ്യത്ത് സാമ്പത്തിക സ്ഥിതി ഉയരുന്നതിനനുസരിച്ച് ബിസിനസ്സുകള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള പണത്തിന്റെ അളവും ഉയരുകയാണ്. സര്‍ക്കാര്‍ ഒരു അനുകൂല തീരുമാനം എടുക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് രാജ്യത്തെ റെസ്റ്ററന്റ് അസോസിയേഷന്‍

ഡി

Share this news

Leave a Reply

%d bloggers like this: