രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യെല്ലോ സ്റ്റാറ്റസ്… മഴയ്ക്കും കാറ്റിനും സാധ്യത

ഡബ്ലിന്‍: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യെല്ലോ സ്റ്റാറ്റസ് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

ഡോണീഗല്‍ , ഗാല്‍വേ, മയോ, സ്ലൈഗോ മേഖലയില്‍ വൈകീട്ട് ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട് മെറ്റ് ഏയ്റീന്‍.

തെക്കന്‍ കാറ്റ് രാവിലെ മണിക്കൂറില്‍ 45-50 കിലോമീറ്റര്‍ വേഗതയില്‍ വീശും. വൈകീട്ടിത് പടിഞ്ഞാറോട്ട് ദിശമാറി മണിക്കൂറില്‍ 50മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും.

വ്യപകമായ കാറ്റും മഴയും രാജ്യത്ത് ലഭിക്കും. കിഴക്കന്‍ മേഖലയിലേക്ക് മഴ കുറഞ്ഞ് വരും.

പരമാവധി താപനില 13നും 15നും ഡിഗ്രിയ്ക്ക് ഇടയിലാണിത്.

Share this news

Leave a Reply

%d bloggers like this: