മഹാസഖ്യത്തിന്റെ ശക്തി വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടെന്ന് ബി.ജെ.പി.

ന്യൂഡല്‍ഹി: ബീഹാറില്‍ മഹാസഖ്യത്തിന്റെ ശക്തി വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടെന്ന് ബി.ജെ.പി. പാര്‍ട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ ഉന്നത നേതാക്കളുടെ യോഗത്തിലാണ് വിലയിരുത്തല്‍. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭിന്നിച്ച് നിന്ന കോണ്‍ഗ്രസ്ആര്‍.ജെ.ഡിജെ.ഡി.യു സഖ്യത്തിന് വോട്ട് സമാഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

അതേസമയം പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഏതെങ്കിലും നേതാക്കള്‍ക്കെതിരെ നടപടി എടുക്കുന്ന കാര്യം കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ബീഹാറില്‍ വിമത ശബ്ദം ഉയര്‍ത്തിയ ശത്രുഘ്‌നന്‍ സിന്‍ഹ, ആര്‍.കെ സിംഗ് തുടങ്ങിയ നേതാക്കള്‍ക്കെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടി ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൂടിക്കാഴ്ചയില്‍ അരുണ്‍ ജെയ്റ്റ്‌ലിക്ക് പുറമെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. നേരത്തെ അമിത് ഷാ ബീഹാര്‍ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് ആര്‍.എസ്.എസിന് റിപ്പോര്‍ട്ട് നല്‍കി.

Share this news

Leave a Reply

%d bloggers like this: