ഫോക്സ് വാഗന്‍ വിവാദം അയര്‍ലന്‍ഡില്‍ ബാധിക്കുന്നില്ലെന്ന്സൂചന

ഡബ്ലിന്‍: സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസില്‍ നിന്ന് കണക്കുകള്‍പ്രകാരം ഫോക്സ് വാഗന്‍ വിവാദം  ഐറിഷ് ഉപഭോക്താക്കളെ ബാധിക്കുന്നില്ലെന്ന്സൂചന. മലിനികീരണം പുറന്തള്ളുന്ന കാര്യത്തില്‍ തട്ടിപ്പ് നടത്തിയിരുന്നതായുള്ള വിവാദം ഫോക്സ് വാഗന്‍റെ വില്‍പ്പനയെ ബാധിക്കുമെന്ന് ആശങ്കയാണുള്ളത്. എന്നാല്‍ കഴിഞ്ഞ മാസം അയര്‍ലന്‍ഡില്‍ ലൈസന്‍സ് അനുവദിച്ച 12 ശതമാനം വാഹനങ്ങളും ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടേതാണ്. 473 വാഹനങ്ങളാണ് ഫോക്സ് വാഗന്‍റെതായി വിറ്റ് പോയിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കേവലം 0.6 ശതമാനത്തന്‍റെ ഇടിവ് മാത്രമാണ് പ്രകടമാകുന്നത്.

ഒരു വര്ഷം മുമ്പ് വില്‍പ്പനയെന്നത് 12.6 ശതമാനം ആയിരുന്നു. സെപ്തംബറിലായിരുന്നു ഫോക്സ് വാഗന്‍റ തട്ടിപ്പ് വിവാദം ഉണ്ടായത്. അയര്‍ലന്‍ഡിലെ 80,000 വാഹനങ്ങള്‍ തിരിച്ച് വിളിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു കമ്പനി. കഴിഞ്ഞ മാസം 3943 സ്വകാര്യ വാഹനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27.9 ശതമാനം വരെയാണ് വര്‍ധന ഗുഡ്സ് വാഹനങ്ങളുടെ വില്‍പ്പനയിലും ഉണര്‍വുണ്ട്. 11 ശതമാനമാണ് വാര്‍ഷികമായുള്ള വര്‍ധന. കാറുകള്‍ കൂടതലായി വിറ്റ് പോകുന്നതും പ്രകടമാണ്.

കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് 30,000 കൂടുതല്‍ കാറുകളാണ് വിറ്റ് പോയിരിക്കുന്നത്. ഫോര്‍ഡിന്‍റെതാണ് കഴിഞ്ഞ മാസം അനുവദിച്ച ലൈസന്‍സുകളിലെ പത്ത് ശതമാനം. ബിഎംഡബ്ലിയുവിന്‍റെ വാഹനങ്ങള്‍ 7.2 ശതമാനം ഉണ്ട്. ഒപല്‍ സ്കോട എന്നിവ 7.1 ശതമാനം വീതവും കഴിഞ്ഞ മാസം ലൈസന്‍സ് നേടി. ഫോക്സ് വാഗനാണ് പ്രയിപ്പെട്ട ബ്രാന‍്റായി തുടരുന്നത്. പുതിയ ലൈസന്‍സുകളില്‍ പകുതിയിലേറെ വാഹനങ്ങളും പ്രധാന ബ്രാന‍്റുകള്‍ക്ക് പുറത്ത് നിന്നുള്ളവയാണ്.

എസ്

Share this news

Leave a Reply

%d bloggers like this: