മ്യാന്‍മാറില്‍ പൊതുതെരഞ്ഞെടുപ്പില്‍ ഓങ് സാങ് സൂചിയുടെ പാര്‍ട്ടി വന്‍ വിജയത്തിലേക്ക്

യാങ്കൂണ്‍: മ്യാന്‍മാറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഓങ് സാങ് സൂചിയുടെ പാര്‍ട്ടി വന്‍ വിജയത്തിലേക്ക്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട പാര്‍ലമെന്റ് സീറ്റുകള്‍ സൂചിയുടെ നാഷ്ണല്‍ ലീഗ് ഫോര്‍ ഡെമോക്രസി നേടുമെന്ന് ഏതാണ്ട് ഉറപ്പായി.

പരാജയം സമ്മതിക്കുന്നതായി ഭരണകക്ഷിയായ യൂണിയന്‍ സോളിഡാരിറ്റി ഡെവലപ്‌മെന്റ് പാര്‍ട്ടി അറിയിച്ചു.
യംഗൂണിലെ എന്‍എല്‍ഡി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ തുടങ്ഹിക്കഴിഞ്ഞു. ഇതുവരെ പുറത്ത് വന്ന ഫലങ്ങളില്‍ വ്യക്തമായ ലീഡ് നേടാന്‍ സൂചിയുടെ പാര്‍ട്ടിക്ക് ആയി. തോല്‍വി സമ്മതിക്കുന്നതായി ഭരണ കക്ഷിയായ യൂണയിന്‍ സോളിഡാരിറ്റി ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി ആക്ടിംഗ് ചെയര്‍മാന്‍ ഹെതെ ഊ പറഞ്ഞു. പാര്‍ലമെന്റിന്റെ അധോസഭയയില്‍ 440 സീറ്റാണ് ഉള്ളത് . ഇതില്‍ പട്ടാളത്തിനായി മാറ്റി വച്ച 110 സീറ്റൊഴിച്ച് 330 സീറ്റിലേക്കാണ് പൊതു തെരഞ്ഞെടുപ്പ് നടന്നത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാലെ അധികാരകത്തിലെത്താനാകു. സൂചിയുടെ കക്ഷിക്ക് ഈ ഭൂരിപക്ഷം നേടാനാകുമെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ രാജ്യത്തെ ഇപ്പോഴത്തെ ഭരണഘടന അനുസരിച്ച് സൂചിക്ക് പ്രസിഡന്റാകാന്‍ കഴിയില്ല. വിദേശ പൗരത്വമുള്ളവരുമായി ബന്ധമുള്ളവര്‍ക്ക് പ്രസിഡന്റാകാനാകില്ലെന്നാണ് സൈന്യം നടപ്പിലാക്കിയ ഭരണഘടന അനുശാസിക്കുന്നത്. ഇതിന് പുറമെ പ്രതിരോധം, ധനകാര്യം , അതിര്‍ത്തി രക്ഷ തുടങ്ങിയ വകുപ്പുകളില്‍ മന്ത്രിമാരെ നേരിട്ട് നിയമിക്കാനും സൈന്യത്തിന് അധികാരമുണ്ട്. അധികാരത്തിലെത്തിയാലും ശക്തമായ പട്ടാളത്തിന് കീഴില്‍ ഭരണം എങ്ങനെ മുന്നോട്ട് പോകുമെന്നതില്‍ സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന പാര്‍ട്ടിക്ക് സൈന്യം അധികാരം കൈമാറുമോയെന്നും അന്താരാഷ്ട്ര സമൂഹം സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: