ഗാള്‍വേയിലെ മോള്‍വോയില്‍ പാര്‍ക്കില്‍ മലയാളി കടയുടെ പ്രവര്‍ത്തനം ആരംഭിച്ചു

ഗാള്‍വേ: മിതമായ വില, ഗുണമേന്മയാര്‍ന്ന ഉല്‍പ്പന്നങ്ങള്‍, മികച്ച ഉപഭോക്തൃ സേവനം ഉറപ്പ് എന്നിവ നല്‍കി ഏഷ്യന്‍ വിഭാഗങ്ങള്‍ക്കിടയിലെ പ്രതികരണം ലക്ഷ്യമിട്ട് ഡബ്ലിന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മലയാളി കമ്പനി റീട്ടേയ്ല്‍ മേഖലയില്‍ തങ്ങളുടെ ആദ്യ സംരംഭം ഗാള്‍വേയില്‍ ആരംഭിച്ചു.

ഗാള്‍വേയിലെ മോള്‍വോയ് പാര്‍ക്കില്‍ പ്രര്‍ത്തിക്കുന്ന സ്ഥാപനം സ്വന്തമാക്കിയാണ് തങ്ങളുടെ റീട്ടേയ്ല്‍ മേഖലയിലേയ്ക്കുള്ള പ്രവേശനം കമ്പനി തുടങ്ങിയിട്ടുള്ളത്.ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും തിനോടകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പുതിയ ഉല്‍പ്പന്നങ്ങള്‍ എത്തി തുടങ്ങിയതിനൊപ്പം പച്ചക്കറിയുടെ ശേഖരം മിതമായ വിലയില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുക എന്നതും സ്ഥാപനം ലക്ഷ്യമിടുന്നു.

ബുധനാഴ്ച്ചപച്ചക്കറികള്‍ എത്തുന്നതോടെ മിതമായ വിലയും ഉറപ്പ് നല്‍കുന്ന സ്ഥാപനം ക്രിയാത്മക പ്രതികരണം മലയാളികളില്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതായി സ്ഥാപന മാനേജ്‌മെന്റ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:091 76 46 76

Share this news

Leave a Reply

%d bloggers like this: