ഖതീഫില്‍ വെടിവെയ്പ്പ്: രണ്ടു ഇന്ത്യക്കാരടക്കം മൂന്നു പേര്‍ ആശുപത്രിയില്‍

 
ജിദ്ദ: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ പെടുന്ന ഖതീഫില്‍ ട്രാഫിക് പെട്രോളിംഗ് വാഹനത്തിന് നേരെ നടന്ന വെടിവെപ്പില്‍ രണ്ടു ഇന്ത്യക്കാരുള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക് . ടാഫിക് പോലീസ് ഉദ്യോഗസ്ഥനാണ് വെടിയേറ്റ് ആശുപത്രിയിലായ മറ്റൊരാള്‍. ചൊവ്വാഴ്ച സന്ധ്യയോടെയാണ് ആക്രമണം ഉണ്ടായത്.

അക്രമികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഖതീഫിലെ ഖുവൈലിദിയ്യ പ്രദേശത്താണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസിനു നേരെ സമീപത്തെ കൃഷിയിടങ്ങളില്‍ നിന്ന് അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ശക്തമായ തോതിലായിരുന്നു വെടിവെയ്‌പ്പെന്നു ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വാക്താവ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: