പുതിയ വാടകനിയമം: വീട്ടുടമകള്‍ക്ക് ഭയക്കേണ്ട സാഹചര്യമില്ലെന്ന് അലന്‍ കെല്ലി

 

ഡബ്ലിന്‍: പുതിയ വാടക നിയമം നടപ്പാക്കുമ്പോള്‍ വീട്ടുടമകള്‍ക്ക് ഭയക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി അലന്‍കെല്ലി. വാടക വര്‍ധനവ് രണ്ടുവര്‍ഷത്തിലൊരിക്കല്‍ മതിയെന്ന നിര്‍ദേശമാണ് പുതിയ നിയമത്തിലുണ്ടാകുക. അതായത് 2015 ല്‍ വാടക വര്‍ധന വരുത്തിയിട്ടുള്ള വീട്ടുടമകള്‍ക്ക് 2017 വരെ ഇനി വാടക വര്‍ധിപ്പിക്കാനാകില്ലെന്നു സാരം.

കൂടാതെ വാടകക്കാരെ ഒഴിപ്പിക്കണമെങ്കിലും വാടക വര്‍ധിപ്പിക്കണമെങ്കിലും നോട്ടീസ് പീരിഡ് നല്‍കേണ്ടി വരും. വാടകക്കാരോട് മനസാക്ഷിയില്ലാതെ പെരുമാറുന്നവരെ നിയന്ത്രിക്കാനാണ് പുതിയ മാനദണ്ഡങ്ങളെന്ന് മന്ത്രി അറിയിച്ചു. വാടകക്കാരെ സംരക്ഷിക്കാനുള്ള നിയമമാണിതെന്നും എന്നാല്‍ വീട്ടുടമകള്‍ക്ക് ഭയക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
-എജെ-

Share this news

Leave a Reply

%d bloggers like this: