ആപ്പിളിന്റെ കോര്‍ക്ക് കാംപസില്‍ 1000 തൊഴിലവസരങ്ങള്‍

 

കോര്‍ക്ക്: ആപ്പിളിന്റെ കോര്‍ക്ക് കാംപസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2017 നുള്ളില്‍ പുതുതായി 1000 പേര്‍ക്ക് കൂടി ജോലി ലഭ്യമാകുമെന്ന് ആപ്പിള്‍ അറിയിച്ചു. യുഎസ് ടെക്‌നോളജി ഭീമന്‍മാരായ ആപ്പിള്‍ കോര്‍ക്ക് കൗണ്ടിയിലെ ഹോളിഹില്ലിലുള്ള കാംപസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി 1000 പേര്‍ക്ക് ജോലി ചെയ്യാന്‍ സാധ്യമാകുന്ന പുതിയ ബില്‍ഡിംഗ് നിര്‍മ്മിക്കും. 2017 നുള്ളില്‍ പുതിയതായി 1000 പേരെ നിയമിക്കുമെന്നും കമ്പനി അറിയിച്ചു.

പുതിയ തൊഴിലവസരം പ്രഖ്യാപിക്കുന്ന സമയത്ത് കമ്പനിയുടെ സിഇഒ ആയ ടിം കുക്കാണ് അയര്‍ലന്‍ഡിലുണ്ടായിരുന്നു. ഡബ്ലിന്‍ ട്രിനിറ്റി കോളേജിലെ യൂണിവേഴ്‌സിറ്റി ഫിലോസഫിക്കല്‍ സൊസൈറ്റിയുടെ പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ആപ്പിളിലെ പുതിയ തൊഴിലവസരത്തെ പ്രധാനമന്ത്രി എന്‍ഡ കെനി സ്വാഗതം ചെയ്തു.

1980 ലാണ് ആപ്പിളിന്റെ കോര്‍ക്ക് കാംപസ് പ്രവര്‍ത്തനമാരംഭിച്ചത്. രാജ്യത്ത് ആപ്പിളിന്റെ കീഴില്‍ 18000 പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 5000 പേര്‍ ആപ്പിളിന്റെ നേരിട്ടുള്ള ജീവനക്കാരാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: