രാജ്യത്ത് പ്രമേഹരോഗികളുടെ എണ്ണം വര്‍ധിക്കുന്നു

 

ഡബ്ലിന്‍: രാജ്യത്ത് പ്രമേഹരോഗികളുടെ എണ്ണം വര്‍ധിക്കുന്നു. അമ്പതുവയസുകഴിഞ്ഞവരില്‍ പത്തിലൊരാള്‍ വീതം പ്രമേഹരോഗികളാണ്. എന്നാല്‍ ഭൂരിഭാഗം പേരും പ്രമേഹത്തിന് അടിയമാണെന്നതിനെക്കുറിച്ച് ബോധവാന്‍മാരല്ലെന്നതാണ് ആശങ്കയ്ക്കിടനല്‍കുന്നത്. 80 വയസു കഴിഞ്ഞവരിലും പ്രമേഹത്തിന്റെ തോത് അപകടകരമായ നിലയിലാണ്. കാഴ്ചക്കുറവ് , അന്ധത, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം എന്നിവയിലേക്ക് നയിക്കുന്ന പ്രമേഹം അപകടസാധ്യതയേറിയതാണെന്നാണ് പലരും തിരിച്ചറിയുന്നില്ലെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ദാഹം, ക്ഷീണം, മൂത്രശങ്ക എന്നിവയാണ് പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തി പ്രമേഹം നിയന്ത്രണവിധേയമാക്കണമെന്നാണ് പഠനങ്ങള്‍ ആവശ്യപ്പെടുന്നത്.

അമിതഭാരമാണ് ടൈപ്പ് 2 പ്രമേഹം വര്‍ധിക്കുന്നതിന് പ്രധാന കാരണമാകുന്നത്. പുരുഷന്‍മാരില്‍ 12 ശതമാനത്തിനും സ്ത്രീകളില്‍ ഏഴു ശതമാനത്തിനും ടൈപ്പ് 2 പ്രമേഹം കണ്ടുവരുന്നു. ഡബ്ലിനു പുറത്തുള്ളവരില്‍ മിക്കവര്‍ക്കും തങ്ങള്‍ പ്രമേഹബാധിതരാണെന്നത് അറിയില്ലെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ജീവിത ശൈലിയും പ്രമേഹവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ സീയോബന്‍ ലീഹി പറയുന്നത്. ജനങ്ങള്‍ക്കിടയില്‍ പ്രമേഹത്തെക്കുറിച്ചുള്ള അവബോധം നല്‍കുന്നതിനുള്ള കാംപെയ്‌നുകള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നാണ് സിയോബന്‍ അഭിപ്രായപ്പെടുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: