ഇന്‍റീഡ് മുന്നൂറ് പേരെ റിക്രൂട്ട് ചെയ്യുന്നു

ഡബ്ലിന്‍: ഡബ്ലിനില്‍ ഇന്‍റീഡ് മുന്നൂറ് പേരെ റിക്രൂട്ട് ചെയ്യുന്നു.  കമ്പനികള്‍ റിക്രൂട്ട്മെന്‍റുകള്‍ക്ക് തുടക്കമിടുന്നത് സാമ്പത്തിക രംഗത്തെ സംബന്ധിച്ച് നല്ല തുടക്കമാണ്. റിക്രൂട്ട്മെന്‍റ് വാര്‍ത്തയെ പ്രധാനമന്ത്രി എന്‍ഡ കെന്നിയും ഉപപ്രധാനമന്ത്രിയും സ്വാഗതം ചെയ്തു. ഇന്‍റീഡ് ആഗോള തലത്തിലുള്ള തൊഴില്‍സൈറ്റാണ്. അടുത്ത രണ്ട് വര്‍ഷമാണ് ഡബ്ലിനില്‍ കമ്പനി റിക്രൂട്ടമെന്‍റ് നടത്തുക. ഇതിനോടകം തന്നെ റിക്രൂട്ട്മെന്‍റ് പരസ്യം നല്‍കിയിട്ടുണ്ട്. വില്‍പ്പന, ക്ലൈന്‍റ് സര്‍വീസ്, ബിസ്നസ് ഡലവപ്മന്‍റ്, മാര്‍ക്കറ്റിങ്, ഫിനാന്‍സ്, ഓപറേഷന്‍സ് മേഖലയില്‍ റിക്രൂട്ടമെന്‍റ് നടത്തും.

ഡബ്ലിനിലെ ഓഫീസില്‍ നിലവില്‍ 230 ജീവനക്കാരുണ്ട്. 50 രാജ്യങ്ങളിലാണ് വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത്. 28 ഭാഷകളില്‍ ഇത് നല്‍കുന്നുണഅട്. മാസം വരുന്ന സന്ദര്‍ശകര്‍ എട്ട് ലക്ഷ​ പേരാണ്. പുതിയ റിക്രൂട്ടമെന്‍റ് വാര്‍ത്തയെ സാമ്പത്തിക രംഗത്തുള്ള ആത്മിവിശ്വാസിത്തിനുള്ള വോട്ടാണെന്ന് കെന്നി പ്രതികരിച്ചു.   തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും സൈറ്റ് വളരെ പ്രധാനമാണെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ ചൂണ്ടികാണിച്ചു.

ഐഡിഎയുടെ പിന്തുണയോടെയാണ് പുതിയ റിക്രൂട്ടമെന്‍റുകല്‍. 2011മുതല്‍ ഇന്‍റീഡ് എക്സിക്യൂട്ടീവുകളെ തൊഴില്‍ മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍ കാണുന്നുണ്ട്. ഇന്‍റീഡ് ഡോട്ട്കോം ഈ കാലഘട്ടത്തിലെ ഏറ്റവും പേരുള്ള കമ്പനികളിലൊന്നാണ്. ഇപ്പോഴത്തെ പ്രഖ്യാപനം അയര്‍ലന്‍ഡ് ടെക്നിക്കല്‍ ഹബ് എന്ന നിലയില്‍ നേടിയിരിക്കുന്ന സ്ഥാനം ഉറപ്പിക്കുന്നതാണെന്ന് റിച്ചാര്‍ഡ് ബര്‍ട്ടന്‍ പറഞ്ഞു.

എസ്

Share this news

Leave a Reply

%d bloggers like this: