1.4 ബില്യണ്‍ യൂറോയുടെ മോര്‍ട്ട്‌ഗേജിന് അംഗീകാരം

ഡബ്ലിന്‍: വീടുവാങ്ങുന്നവര്‍ക്ക് സന്തോഷിക്കാം. ബാങ്കുകള്‍ മോര്‍ട്ട്‌ഗേജുകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ വര്‍ധന. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 1.4 ബില്യണ്‍ യൂറോയുടെ മോര്‍ട്ട്‌ഗേജിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ നിരക്കുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ 4.2 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.

കൂടുതല്‍ മോര്‍ട്ട്‌ഗേജുകള്‍ക്കും വീട് വാങ്ങുന്ന സമയത്താണ് അംഗീകാരം നല്‍കിയിരിക്കുന്നത്. മറ്റുള്ളവവ റീ-മോര്‍ട്ട്‌ഗേജ് അല്ലെങ്കില്‍ ടോപ്-അപിനായാണ് നല്‍കിയിരിക്കുന്നതെന്നും ബാങ്കിംഗ് ആന്‍ഡ് പെയ്‌മെന്റ് ഫെഡറേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്നുമാസക്കാലയളവില്‍ ഒരോ മാസവും ശരാശരി 2683 മോര്‍ട്ട്‌ഗേജുകള്‍ക്ക് അംഗീകാരം നല്‍കി. അംഗീകാരം കിട്ടിയ 7292 പുതിയ മോര്‍ട്ട്‌ഗേജുകളില്‍ 1.330 ബില്യണ്‍ യൂറോയാണ് വായ്പയെടുത്തവര്‍ക്ക് നല്‍കിയത്.

ഓഗസ്റ്റില്‍ 392 മില്യണ്‍ യൂറോയുടെ മോര്‍ട്ടഗേജും സെപ്റ്റംബറില്‍ 422 മില്യണ്‍ യൂറോയുടെ മോര്‍ട്ട്‌ഗേജിനും അംഗീകാരം ലഭിച്ചു. മോര്‍ട്ട്‌ഗേജിന് അംഗീകാരം ലഭിക്കുന്നതില്‍ വര്‍ധനയുണ്ടെങ്കിലും യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അയര്‍ലന്‍ഡില്‍ മോര്‍ട്ടഗേജ് പലിശനിരക്ക് വളരെ കൂടുതലാണ്. എന്നാല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസകാലയളവിനെ അപേക്ഷിച്ച മോര്‍ട്ട്‌ഗേജ് പലിശനിരക്കില്‍ കുറവ് വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: