ജപ്പാനില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ടോക്കിയോ: ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ തീരമേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തെത്തുടര്‍ന്നു തെക്കന്‍ നാഗാനോഷിമ ദ്വീപില്‍ ഒരു അടി ഉയരത്തില്‍ സുനാമിയുണ്ടായി. എന്നാല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഗോഷിമ, സത്‌സുനന്‍ ദ്വീപുകളില്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മകുറാസാക്കിയില്‍ നിന്നും 159 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

2011 മാര്‍ച്ചില്‍ റിക്ടര്‍ സ്‌കെയിലില്‍ 9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ഇതേതുടര്‍ന്നുണ്ടായ സുനാമിയില്‍ 16,000 പേരാണ് കൊല്ലപ്പെട്ടത്.
-എജെ-

Share this news

Leave a Reply

%d bloggers like this: