പാരീസ് ഭീകരാക്രമണം: ഇന്ത്യന്‍ നഗരങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം

 

ന്യൂഡല്‍ഹി: പാരീസിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ നഗരങ്ങളില്‍ കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് അടക്കമുള്ള പ്രധാന നഗരങ്ങളിലാണ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുള്ളത്. സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ അതതു സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇസ്ലാമിക് സ്‌റ്റേറ്റ് അടക്കമുള്ള ഭീകര സംഘടനകളുടെ ആക്രമണത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നും ഇസ്ലാമിക് സ്‌റ്റേറ്റ് രാജ്യത്തിന് ഭീഷണിയാകുന്നതായി റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), ഇന്റലിജന്‍സ് ബ്യൂറോ (ഐബി) തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

പാരിസില്‍ ആക്രമണങ്ങളിലും ബോംബ് സ്‌ഫോടനങ്ങളിലുമായി 150 പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ 80 പേരുടെ നില ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് ഫ്ര്ാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

പാരീസ് ഭീകരാക്രമണത്തിന്റെ പാശ്ചാതലത്തില്‍ പൗരന്‍മാരുടെ വിവരങ്ങള്‍ അറിയാന്‍ ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തുറന്നു. 0140507070 എന്ന നമ്പറാണു ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി തുറന്നിരിക്കുന്നത്. ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നു വിശ്വസിക്കുന്നുവെന്നും ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ മോഹന്‍ കുമാര്‍ ട്വിറ്ററിലുടെ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: