പാരീസ് ആക്രമണത്തിന് മുംബൈ ആക്രമണവുമായി സമാനതകളേറെ

 

മുംബൈ: 2008 ലെ മുംബൈ ഭീകരാക്രമണവുമായി പാരീസിലെ ഭീകരാക്രമണത്തിന് സമാനതകളേറെയുണ്ടെന്ന് മുംബൈ പോലീസും ഇന്ത്യയിലെയും വിദേശങ്ങളിലെയും മാധ്യമങ്ങളും സൂചിപ്പിക്കുന്നു. തോക്കുമായെത്തിയ തീവ്രവാദികള്‍ ഒരേസമയം വിവിധ സ്ഥങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു. മുംബൈ 26/11 ആക്രമണവും പാരീസിലെ 14/11 ആക്രമണവും ഒരേ സ്വഭാവത്തിലുള്ളതാണ്. രണ്ടിലും റൈഫിള്‍ളുകളും ബോംബുമാണ് അക്രമികള്‍ ഉപയോഗിച്ചത്. ജനനിബിഡമായ റെസ്‌റ്റോറന്റ് പോലുള്ള സാധാരണ ഇടങ്ങളാണ് ആക്രമണത്തിനായി ഇവര്‍ തിരഞ്ഞെടുത്തതും. അതേ പോലെ ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളില്‍ ഒരേ സമയമാണ് ഇവര്‍ ആക്രമണം നടത്തിയത്. അക്രമികളുടെ എണ്ണവും രണ്ടിടത്തും കുറവായിരുന്നു.

രണ്ടിടത്തുണ്ടായ ആക്രമണങ്ങളിലും പ്രഥമദൃഷ്ട്യാ സാമ്യം പ്രകടമാണെന്ന് മുംബൈ പോലീസ് ജോയിന്റ് കമ്മീഷണര്‍ ദെവന്‍ ഭാരതി സി.എന്‍.എന്നിനോടു പറഞ്ഞു. ഒന്നിലധികം ലക്ഷ്യ സ്ഥാനങ്ങള്‍, നിര്‍ത്താതെയുള്ള വെടിവെപ്പ്, ആക്രമണത്തിന് ഉപയോഗിച്ച സ്‌ഫോടകവസ്തുക്കള്‍ തുടങ്ങി രണ്ട് ആക്രമണങ്ങള്‍ക്കും വളരെയധികം സാമ്യമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
-എജെ-

Share this news

Leave a Reply

%d bloggers like this: