മിലന്റെ ഓര്‍മ്മയില്‍ അയര്‍ലന്‍ഡിലെ മലയാളിക്കുരുന്നുകള്‍ ശിശുദിനം ആഘോഷിച്ചു

ഡബ്ലിന്‍: അകാലത്തില്‍ പൊലിഞ്ഞുപോയ പ്രിയകൂട്ടുകാരന്‍ മിലന്റെ ഓര്‍മ്മയില്‍ അയര്‍ലന്‍ഡിലെ മലയാളിക്കുരുന്നുകള്‍ ശിശുദിനം ആഘോഷിച്ചു. മൂവര്‍ണ്ണകൊടിയുമേന്തി കുട്ടികള്‍ അണിനിരന്ന റാലിയില്‍ ‘ഭാരത് മാതാ കീ ജയ് , ചാച്ചാ നെഹ്‌റു കീ ജയ്…’കുട്ടികളുടെ ജയ് വിളികള്‍ ഉയര്‍ന്നു. മിലന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് 2 മണിയോടെ കില്‍മന കമ്മ്യൂണിറ്റി സെന്ററിലെ മിലന്‍ വര്‍ഗിസ് ഹാളില്‍ സമ്മേളനം തുടങ്ങി. മിലനെക്കുറിച്ചുള്ള ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശതനത്തിനുശേഷം മംഗള സ്‌കൂള്‍ ഓഫ് മ്യൂസിക്കിലെ മുപ്പതോളം കുട്ടികള്‍ അണിനിരന്ന വന്ദേമാതരം ആലാപനവും അയര്‍ലന്‍ഡിലെ തമിഴ് വംശജരായ കുട്ടികളുടെ ആഭിമുഖ്യത്തില്‍ നടന്ന വന്ദേമാതര നൃത്തവും അരങ്ങേറി.

വിവിധ കലാപരിപാടികള്‍ക്കൊപ്പം കുട്ടികളുടെ ചിത്രപ്രദര്‍ശനവും ഫോട്ടോ പ്രദര്‍ശനവും ഒരുക്കിയിരുന്നു. സ്‌കിറ്റുകള്‍, ദേശഭക്തി ഗാനങ്ങള്‍, ഗാനമേള എന്നിവ പരിപാടിയെ ആകര്‍ഷകമാക്കി. രാത്രി 8 മണിവരെ നീണ്ട ചടങ്ങുകളില്‍ അയര്‍ലന്‍ഡിലെ മലയാളികളുടെ സജീവസാന്നിദ്ധ്യം പ്രകടമായിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: