പി.സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി, ശക്തനോട് വിയോജിച്ച് മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍

തിരുവനന്തപുരം: പി.സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടിയില്‍ സ്പീക്കര്‍ എന്‍ ശക്തനോടു വിയോജിച്ച് നിയമസഭാ മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍.

പി.സി ജോര്‍ജ് എം.എല്‍.എ സ്ഥാനം രാജി വെച്ചതിനു ശേഷം അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടി അപ്രസക്തമാണന്ന് വക്കം പുരുഷോത്തമന്‍ പറഞ്ഞു. ആരോപണം തെളിയിക്കപ്പെടാതെ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അക്കാരണത്താല്‍ രാജി വയ്‌ക്കേണ്ടതില്ലെന്നും ബാര്‍ കേസിനെകുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി വക്കം പറഞ്ഞു.

എന്നാല്‍ പി.സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി അപ്രസക്തമാണെന്ന വക്കം പുരുഷോത്തമന്റെ വാദത്തിന് സ്പീക്കര്‍ എന്‍. ശക്തന്‍ മറുപടി പറഞ്ഞു. എല്ലാ നിയമവശവും പരിശോധിച്ചിട്ടാണ് ജോര്‍ജിനെതിരെ നടപടിയെടുത്തത്. ഏത് സാഹചര്യത്തിലാണ് ഈ നടപടി ശരിയായില്ല എന്ന് വക്കം പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: