സുഡാന്‍ അഭയാര്‍ഥികളായ 15 പേരെ ഈജിപ്ഷ്യന്‍ പോലീസ് വധിച്ചു

അല്‍-അരിഷ്: അനധികൃതമായി ഇസ്രയേലിലേക്കു പ്രവേശിക്കാന്‍ ശ്രമിച്ച 15 സുഡാന്‍ അഭയാര്‍ഥികളെ ഈജിപ്ഷ്യന്‍ പോലീസ് വധിച്ചു. പോലീസ് വെടിവയ്പ്പില്‍ അഭയാര്‍ഥികളായ എട്ടോളം പേര്‍ക്കു പരിക്കേറ്റു.

പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിയുതിര്‍ത്തതെന്നു ഈജിപ്ഷ്യന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവരില്‍ എട്ടോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു.

-എജെ-

Share this news

Leave a Reply

%d bloggers like this: