കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം

 

ഗുവാഹത്തി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വിജയം. ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന്റെ മുന്‍തൂക്കം ലഭിച്ച കേരളം രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി ചേര്‍ത്തു. ഒരു ഗോള്‍ ഇഞ്ച്വറി ടൈംമില്‍ നോര്‍ത്ത് ഈസ്റ്റ് മടക്കി.

ആദ്യ മിനിറ്റില്‍ തന്നെ പന്ത് വലയിലെത്തിച്ച് ക്രിസ് ഡാഗ്‌നല്‍ ആണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 21-മത്തെ മിനിറ്റില്‍ കെവിന്‍ ലോബോയും വലകുലുക്കി ലീഡ് രണ്ടായി ഉയര്‍ത്തി. പിന്നീട് 75 മിനുട്ടില്‍ ജര്‍മ്മന്‍ കേരളത്തിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി, ഒരു നിമിഷത്തിനുള്ളില്‍ ക്രിസ് ഡാഗ്‌നല്‍ തന്റെ രണ്ടാം ഗോള്‍ കുറിച്ചു. ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ വീണതോടെ കാണികളുടെ പിന്തുണയുണ്ടായിട്ടും തീര്‍ത്തും തണുത്തകളിയാണ് നോര്‍ത്ത് ഈസ്റ്റ് പുറത്തെടുത്തത്. 90 മത്തെ മിനുട്ടില്‍ നിക്കോളാസ് ആണ് നോര്‍ത്ത് ഈസ്റ്റിനായി ഗോള്‍ നേടിയത്.

സെമിപ്രതീക്ഷകള്‍ അവസാനിച്ച ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരെന്ന ചീത്തപ്പേര് മാറ്റുവാന്‍ ഈ വിജയം സഹായിച്ചു. ഇരുടീമുകളും മുഖാമുഖം വന്ന ആദ്യപാദമല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു വിജയം.

-എജെ-

Share this news

Leave a Reply

%d bloggers like this: