ബാപ്റ്റിസം ചെയ്യാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിക്കുന്നതിനെതിരെ 18000 പേര്‍ ഒപ്പിട്ട നിവേദനം

 

ഡബ്ലിന്‍: ബാപ്റ്റിസം ചെയ്യാത്ത കുട്ടികള്‍ക്ക് അയര്‍ലന്‍ഡിലെ സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നതിന് പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് ബാപ്റ്റിസം ചെയ്ത കതോലിക് കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കുന്ന രീതിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് പിതാവ് രംഗത്ത്. സ്‌കൂള്‍ പ്രവേശന രീതികള്‍ക്കെതിരെ കാംപെയ്ന്‍ നടത്തി 18000 ഒപ്പുകള്‍ ശേഖരിച്ച് അഭിഭാഷകനായ പാഡി മോനഗന്‍ നാളെ ഉച്ചയ്ക്ക് ലെയ്‌നസ്റ്റര്‍ ഹൗസില്‍ നിവേദനം സമര്‍പ്പിക്കുന്നത്.

ജ്ഞാനസ്‌നാനം ചെയ്യിക്കാത്തതിനാല്‍ തന്റെ മകന് സ്‌കൂള്‍ പ്രവേശനം ലഭിക്കാതെ വരും എന്ന് മനസിലാക്കിയാണ് മോനഗന്‍ കാംപെയ്‌നുമായി മുന്നോട്ടിറങ്ങിയത്. സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ പ്രവേശനത്തിന് മതപരമായ മാനദണ്ഡങ്ങള്‍ തടസമാകരുതെന്നാവശ്യപ്പെട്ടാണ് നിവേദനം തയാറാക്കിയിരിക്കുന്നത്. തന്റെ മകന് എട്ടുമാസം മാത്രമേ പ്രായമുള്ളൂ എന്നും എന്നാല്‍ അവനുവേണ്ടി ഇപ്പോഴേ പൊരുതുകയാണെന്നും മോനഗന്‍ പറയുന്നു. സ്‌കൂള്‍ പ്രവേശനത്തില്‍ മതപരമായ വിവേചനം നിലനില്‍ക്കുന്നത് മാതാപിതാക്കളെ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നും രാജ്യത്തെ 97 ശതമാനം സ്‌കൂളുകളും ജ്ഞാനസ്‌നാനം ചെയ്യിച്ച കുട്ടികള്‍ക്ക് പ്രവേശനത്തിന് മുന്‍ഗണന നല്‍കുന്നുവെന്നും മോനഗന്‍ പറയുന്നു.

ഇതേ പ്രശ്‌നം നിരവധി മാതാപിതാക്കള്‍ ഉന്നയിക്കുന്നുണ്ട്. മലയാളിയായ രൂപേഷ് പണിക്കരും മകള്‍ക്ക് സ്‌കൂളില്‍ പ്രവേശനം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

എജെ

Share this news

Leave a Reply

%d bloggers like this: