നെജീരിയയില്‍ സ്‌ഫോടനം; 32 മരണം

നെജീരിയയില്‍ സ്‌ഫോടനം; 32 മരണം

അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ യോലയിലുണ്ടടായ സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും എണ്‍പതോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. യോലയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ പ്രദേശിക സമയം രാത്രി എട്ടിനായിരുന്നു സ്‌ഫോടനം. ഭീകരര്‍ മാര്‍ക്കറ്റില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ബോക്കോ ഹറാമാണ് ആക്രമണത്തിനു പിന്നിലെന്നു കരുതപ്പെടുന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: