റഷ്യന്‍ വിമാനം വീഴ്ത്തിയവര്‍ ലോകത്തിന്റെ ഏതുകോണിലാണെങ്കിലും പിടിക്കുമെന്ന് പുടിന്‍

 

മോസ്‌കോ: ഈജിപ്തിലെ സിനായില്‍വച്ച് റഷ്യന്‍ വിമാനം വീഴത്തിയവരെ ലോകത്തിന്റെ ഏതുകോണില്‍പോയി ഒളിച്ചാലും കണ്ടു പിടിക്കുമെന്നും ശിക്ഷിക്കുമെന്നും വ്‌ളാഡിമിര്‍ പുടിന്‍. സൈന്യത്തിനുള്ള നിര്‍ദേശം നല്കവെയാണ് റഷ്യന്‍ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. ഒക്ടോബര്‍ 31നു തകര്‍ന്നുവീണ വിമാനത്തിലുണ്ടായിരുന്ന 224 പേരും കൊല്ലപ്പെട്ടിരുന്നു. തീവ്രവാദി ആക്രമണമാണ് വിമാനം തകരാനുള്ള കാരണമെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അതേസമയം, മെഡിറ്ററേനിയന്റെ കിഴക്കുള്ള നാവികസേനയോട് ഫ്രഞ്ച് നാവികസേനയ്‌ക്കൊപ്പം ചേര്‍ന്ന് സിറിയന്‍ പോരാട്ടത്തില്‍ പങ്കുചേരാന്‍ പുടിന്‍ നിര്‍ദേശം നല്കി. യുദ്ധത്തിനു 37 പോര്‍വിമാനങ്ങളെ അയയ്ക്കാനും നിര്‍ദേശിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: