പാരീസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അബൗദിയ്ക്കായുള്ള റെയ്ഡിനിടെ പാരീസില്‍ വീണ്ടും വെടിവയ്പ്; രണ്ടു മരണം

പാരീസ്: ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുമ്പ് വടക്കന്‍ പാരീസിലെ ദേശീയ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് സമീപമുള്ള കെട്ടിടത്തില്‍ പാരീസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അബ്ദുള്‍ഹമീദ് അബൗദി ഒളിവിലിരിക്കുന്നതായി സംശയിച്ച് ഇന്നു പുലര്‍ച്ചെ പോലീസ് നടത്തിയ തെരച്ചിലിനിടെയുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പൊലീസ് റെയ്ഡിനിടയില്‍ ഭീകരര്‍ വീണ്ടും വെടിവെയ്ക്കുകയായിരുന്നു. രണ്ട് ഭീകരര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടതില്‍ ഒരു വനിതയും ഉണ്ട്. സ്വയം തീ കൊളുത്തിയാണ് ചാവേര്‍ വനിത കൊല്ലപ്പെട്ടത്. ഭീകരരെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് പിടികൂടി.

പാരീസിന്റെ വടക്കന്‍ പ്രദേശമായ സെന്റ് ഡെന്നീസിലാണ് വെടിവയ്പ്പുണ്ടായത്. വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്നു പോലീസും ശക്തമായി തിരിച്ചടിച്ചു. ആക്രമണത്തില്‍ ഒരു പോലീസുകാരനും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നാലുപോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
-എജെ-

Share this news

Leave a Reply

%d bloggers like this: