കോര്‍ക്ക് ഇന്‍ഡ്‌സ്ട്രിയല്‍ എസ്‌റ്റേറ്റിലുണ്ടായ സ്‌ഫോടനം;പരിക്കേറ്റയാള്‍ ഗുരുതരാവസ്ഥയില്‍

 

ഡബ്ലിന്‍: കോര്‍ക്ക് ഇന്‍ഡ്‌സ്ട്രിയല്‍ എസ്‌റ്റേറ്റിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റയാള്‍ ഗുരുതരാവസ്ഥയില്‍. കോര്‍ക്ക് കൗണ്ടിയിലെ Youghal ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലാണ് സ്‌ഫോടനം നടന്നത്. രാവിലെ 9.30 നോടടുപ്പിച്ചാണ് സംഭവമെന്ന് ഗാര്‍ഡ അറിയിച്ചു. പരിക്കേറ്റയാളെ ഉടന്‍ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെത്തിച്ചെങഅകിലും അപകടനില തരണം ചെയ്തിട്ടില്ല.

മില്ലേനിയം കോര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലാണ് അപകടം നടന്നതെന്ന് ആര്‍ടിഇ റിപ്പോര്‍ട്ട് ചെയ്യുന്നു. 20 വയസുള്ള യുവാവാണ് അപകടത്തില്‍പെട്ടതെന്നാണ് സൂചനകള്‍. വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന B & C എന്ന മെറ്റല്‍ ഫാബ്രിക്കേറ്റേഴ്‌സ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: