ബാര്‍നി കൊടുങ്കാറ്റ്: പതിനായിരത്തോളം വീടുകളില്‍ ഇപ്പോഴും വൈദ്യുതി പുനസ്ഥാപിച്ചിട്ടില്ല

ഡബ്ലിന്‍: ഇന്നലെ ഉച്ചമുതല്‍ ഐറിഷ് തീരങ്ങളില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ബാര്‍നി കൊടുങ്കാറ്റില്‍ പലയിടങ്ങളിലും വൈദ്യുതി തകരാറിലായി. കൊടുങ്കാറ്റിനെ തുടര്‍ന്ന് 48000 വീടുകളിലെ വൈദ്യുതി തകരാറിലായിരുന്നു. ഇന്നലെ മുതല്‍ ESB നെറ്റ് വര്‍ക്ക് ഇതുപരിഹരിക്കാന്‍ ശ്രമിക്കുകയാണെങ്കിലും പതിനായിരത്തോളം വീടുകളില്‍ ഇപ്പോഴും വൈദ്യുത ബന്ധം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇന്നു രാത്രിയോടെ വൈദ്യുതി പൂര്‍ണമായി പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുത ലൈനുകള്‍ പൊട്ടിക്കിടക്കുകയാണ്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ജീവനക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായി തുടരുന്ന കാറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയാണ്.

പോര്‍ട്ട്‌ലോയ്‌സ്, കില്‍കെനി, എന്നിസ്, നാസ്, അത്‌ലോണ്‍, വിക്ലോ, നോര്‍ത്ത് വെക്‌സ്‌ഫോര്‍ഡ്, ടുലാമോര്‍, മുല്ലിനഗര്, സെല്‍ബ്രിഡ്ജ് എന്നിവിടങ്ങളെയാണ് വൈദ്യുത തടസം രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

ഇന്നും മഴ തുടരുമെന്ന് മെറ്റ് എയ്‌റീന്‍ മുന്നറിയിപ്പുനല്‍കി.

-എജെ-

Share this news

Leave a Reply

%d bloggers like this: