അയര്‍ലന്‍ഡ് ടീച്ചേഴ്‌സ് യൂണിയന്‍ സമരത്തിലേക്ക്

ഡബ്ലിന്‍: അയര്‍ലന്‍ഡ് ടീച്ചേഴ്‌സ് യൂണിയന്‍( TUI) സമരത്തിലേക്ക്. തൊഴില്‍ അനിശ്ചിതത്വം, ചൂഷണം, ശമ്പളക്കുറവ് എന്നിവയില്‍ പ്രതിഷേധിച്ചാണ് TUI സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെക്കന്‍ഡ്, തേര്‍ഡ് ലെവല്‍ അധ്യാപകര്‍ സമരത്തിനനുകൂലമായി വോട്ട് ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പുനസ്ഥാപിക്കുന്നതിന് പുതിയ നിയമനിര്‍മ്മാണം വേണമെന്നാവശ്യപ്പെട്ട് യൂണിയന്‍ അംഗങ്ങള്‍ ഇന്ന് ലെയ്ന്‍സ്റ്റര്‍ ഹൗസിനുമുമ്പില്‍ പ്രതിഷേധസമരം നടത്തി.

പബ്ലിക് ഇന്ററസ്റ്റ് ബില്‍ 2015 യൂണിയനുകളെ നിര്‍ബന്ധമായി ലാന്‍സ്ഡൗണ്‍ റോഡ് എഗ്രിമെന്റിലേക്ക് (LDA) നയിക്കുന്നുവെന്ന് TUI വ്യക്തമാക്കി. കഴിഞ്ഞമാസം യൂണിയന്‍ അംഗങ്ങള്‍ ഇത് നിരസിച്ചതാണ്. LDA വിദ്യാഭ്യാസത്തിനനുവദിക്കുന്ന ഫണ്ടുകളുടെ വെട്ടിച്ചുരുക്കലും അധ്യാപകരുടെ എണ്ണക്കുറവും പുതുതായി ജോലയില്‍ പ്രവേശിക്കുന്നവരുടെ ശമ്പളത്തിലുള്ള വിവേചനവും സെക്കന്‍ഡ്-ലെവല്‍ അധ്യാപകരുടെയും അക്കാഡമിക് സ്റ്റാഫിന്റെയും തൊഴില്‍ അനിശ്ചിതത്വം തുടങ്ങിയ ആശങ്കകളെ പരിഗണിക്കുന്നില്ലെന്ന് TUI വ്യക്തമാക്കി. LRA എഗ്രിമെന്റ് തള്ളിക്കളയണമെന്നതിനനുകൂലമായി ഒക്ടോബറില്‍ TUI അംഗങ്ങളില്‍ 92 ശതമാനവും വോട്ട് ചെയ്തിരുന്നു. വിദ്യാഭ്യാസ മേഖലയിലെ പ്രധാനപ്രശ്‌നങ്ങളെ LRA ഗൗരവമായി എടുക്കുന്നില്ലെന്ന് TUI യൂണിയന്‍ പ്രസിഡന്റ് ജെറി ക്വിന്‍ പറഞ്ഞു. സമരനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: