ജമ്മുകശ്മീരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു

ജമ്മു: ജമ്മുവിലെ കത്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു വനിതാ പൈലറ്റ് ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്ററാണ് തകര്‍ന്നത്.

കത്രയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ ഹെലികോപ്റ്റര്‍ തീപ്പിടിച്ച് തകര്‍ന്നുവീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഹിമാലയന്‍ ഹേലി സര്‍വ്വീസ് കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. വനിത പൈലറ്റും ആറു തീര്‍ത്ഥാടകരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സാങ്കേതിക തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. ക്ഷേത്രത്തിലേക്കുള്ള ഹെലികോപ്ടര്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
-എജെ-

Share this news

Leave a Reply

%d bloggers like this: