കോര്‍ക്കില്‍ 60-കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഡബ്ലിന്‍: കോര്‍ക്ക് സിറ്റിയിലെ ഒരു വീട്ടില്‍ 60 വയസിനടുത്തുപ്രായമുള്ള ഒരു സ്ത്രീ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നു രാവിലെയാണ് സംഭവം. മെയ്ഫീല്‍ഡിലെ മൂര്‍മോണ്ട് അവന്യുവില്‍ സ്ത്രീ മരിച്ചുവെന്നറിയിച്ച് ഫോണ്‍ ലഭിക്കുകയായിരുന്നുവെന്ന് ഗാര്‍ഡ അറിയിച്ചു. പരിക്കേറ്റ ഭര്‍ത്താവിനെ ഹോസ്പിറ്റലിലെത്തിച്ചിട്ടുണ്ട്. അയാളുടെ പരിക്ക് ഗുരുതരമല്ല.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു വിശദമായ പരിശോധനയ്ക്ക് വേണ്ടി സംഭവസ്ഥലം സീല്‍ ചെയ്തിരിക്കുകയാണ്.

എജെ

Share this news

Leave a Reply

%d bloggers like this: