ഒന്‍പതു വയസുകാരിയായ വിദ്യാര്‍ഥിനിയെ മൂന്ന് അധ്യാപകര്‍ മാനഭംഗപ്പെടുത്തി

മുംബൈ: ഒന്‍പതു വയസുകാരിയായ വിദ്യാര്‍ഥിനിയെ സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ പല തവണ മാനഭംഗപ്പെടുത്തിയതായി പരാതി. മഹാരാഷ്ട്രയിലെ ബയാന്ധറിലാണ് സംഭവം. 2014 മുതല്‍ മൂവരും കുട്ടിയെ മാനഭംഗപ്പെടുത്തി വരികയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഒഴിഞ്ഞ ക്ലാസ് റൂമില്‍വച്ച് പലതവണ അധ്യാപകര്‍ ശാരീരികമായി പീഡിപ്പിച്ചിടുണ്ടെന്നു കുട്ടി പോലീസില്‍ മൊഴി നല്‍കി. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് സഞ്ജയ് പാട്ടീല്‍ (47), നിലേഷ് ബോയിര്‍ (47), ജിതേന്ദ്ര ജാദവ് (23) എന്നീ അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം പുറത്തു പറയാതിരിക്കാന്‍ അധ്യാപകര്‍ കുട്ടിയെ മര്‍ദ്ദിച്ചുവെന്നും പോലീസ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: