അപ്പാര്‍ട്മെന്റുകളില്‍ മീറ്റര്‍ സ്ഥാപിക്കാന്‍ പദ്ധതിയുമായി ഐറിഷ് വാട്ടര്‍

ഡബ്ലിന്‍: ഐറിഷ് വാട്ടര്‍ അപാര്‍ട്ട്‌മെന്റുകളില്‍ വാട്ടര്‍മീറ്റര്‍ സ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നു. നിലവില്‍ രാജ്യത്തെ അപാര്‍ട്ട്‌മെന്റുകളിലൊന്നും മീറ്റര്‍ ഘടിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അപാര്‍ട്ട്‌മെന്റുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്കും ദമ്പതിമാര്‍ക്കും അഞ്ചുപേരടങ്ങുന്ന ഒരു കുടുംബത്തിന് വേണ്ടതിലധികം തുക വെള്ളതത്തിനായി നല്‍കണം. ഇതേ തുടര്‍ന്നാണ് അപാര്‍ട്ടുമെന്റുകളില്‍ മീറ്റര്‍ സ്ഥാപിക്കാനാകുമോ എന്ന കാര്യം ഐറിഷ് വാട്ടര്‍. പരിശോധിക്കുന്നത്. ഇത് സംബന്ധിച്ച് പഠനം നടത്തി എനര്‍ജി റെഗുലേഷന്‍ കമ്മീഷന് ഒരു പ്രമേയം സമര്‍പ്പിക്കുമെന്ന് ഐറിഷ് വാട്ടര്‍ ഔദ്യോഗിക വക്താവ് അറിയിച്ചു.

പദ്ധതിയുടെ രൂപരേഖ മാത്രമാണ് തയാറായിരിക്കുന്നതെന്നും വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചു. രാജ്യത്ത് ഒന്നരലക്ഷത്തോളം ഫ്‌ളാറ്റുകളും അപാര്‍ട്ട്‌മെന്റുകളും ഉണ്ടെന്നാണ് അടുത്തിടെ നടത്തിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ കെട്ടിടങ്ങളില്‍ മീറ്റര്‍ സ്ഥാപിച്ചാല്‍ ദേശിയ തലത്തില്‍ മൂന്നുലക്ഷേത്തോളം പേരുടെ ജലവിതരണത്തില്‍ ഇത് പ്രതിഫലിക്കും. അതേസമയം വീടുകളില്‍ മീറ്റര്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം അടുത്തവര്‍ഷം അവസാനത്തോടെ പൂര്‍ണമാകും. 2016 അവസാനത്തേടെ ഒരുമില്യണിലധികം മീറ്ററുകള്‍ സ്ഥാപിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ 30,000 വീടുകളും അപാര്‍ട്ട്‌മെന്റുകളും സാങ്കേതിക തകരാറിനെതുടര്‍ന്ന് മീറ്റര്‍ സ്ഥാപിക്കുന്ന പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

പുതിയ സംവിധാനം സംബന്ധിച്ച് ഐറിഷ് വാട്ടര്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. മീറ്റര്‍ സ്ഥാപിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവിനനുസരിച്ചുള്ള തുക നല്‍കാനാകുമെന്ന് ഐറിഷ് വാട്ടര്‍ വക്താവ് അറിയിച്ചു.

അപാര്‍ട്ട്‌മെന്റുകളും ഫഌറ്റുകളും മീറ്റര്‍ സംവിധാനം കൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ ആലോചനയിലുണ്ടെന്ന് പരിസ്ഥിതിമന്ത്രാലയവും വ്യക്തമാക്കി. രാജ്യത്ത് 1.35 മില്യണ്‍ വീടുകള്‍ പൊതുജലവിതരണ സംവിധാനവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഈ വീടുകളില്‍ പറ്റാവുന്നത്ര മീറ്റര്‍ ഘടിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്നും പരിസ്ഥിതി വകുപ്പ് അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: