പാനായിക്കുളം സിമി ക്യാമ്പ്: ആദ്യ അഞ്ച് പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ വ്യാഴാഴ്ച

കൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ ആദ്യ അഞ്ച് പ്രതികള്‍ കുറ്റക്കാരെന്നു കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി വിധിച്ചു. 11 പേരെ വെറുതേ വിട്ടു. ക്യമ്പില്‍ പ്രസംഗം കേള്‍ക്കാനെത്തിയവരെ മാത്രമാണ് കോടതി വെറുതെവിട്ടത്. ആദ്യ മൂന്ന് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന യുഎപിഎ കുറ്റം നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. ഷാദുലി, മുഹമ്മദ് അന്‍സാര്‍, അബ്ദുള്‍ റാസിക്, നിസാമുദ്ദീന്‍, ഷാമി എന്നിവരെയാണു കുറ്റക്കാരായി കോടതി കണ്ടെത്തിയത്. 6 മുതല്‍ 12 വരെയും 14 മുതല്‍ 17 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. കുറ്റാക്കാരെന്നു കണ്ടെത്തിയ പ്രതികളെ ജില്ലാ ജയിലിലേക്കു മാറ്റും. ഇവര്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.

വിചാരണ നേരിട്ട 17 പ്രതികളില്‍ 16 പേരുടെ വിധിയാണ് പ്രത്യേക എന്‍ഐഎ കോടതി പ്രഖ്യാപിച്ചത്. കേസിലെ 13-ാം പ്രതിയായി വിചാരണ നേരിട്ട ഈരാറ്റുപേട്ട പുഴക്കരയില്‍ വീട്ടില്‍ സ്വാലിഹിന് കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനാല്‍ കോട്ടയം ജുവനൈല്‍ കോടതി വിചാരണ നടത്തും.

-എജെ-

Share this news

Leave a Reply

%d bloggers like this: