അയര്‍ലന്‍ഡില്‍ എക്യുമെനിക്കല്‍ കരോള്‍ ഗാനസന്ധ്യ ‘ശുഭ്‌ഹൊ 2015’ ഡിസംബര്‍ 5ന്

 

ഡബ്ലിന്‍: നീഹാരപ്പട്ടുടുത്ത് ക്രിസ്തുമസിനെ വരവേല്‍ക്കാനൊരുങ്ങുന്ന ശീത രാവുകള്‍ക്ക് ആനന്ദവും ഊഷ്മളതയും പകരാന്‍ എങ്ങും ക്രിസ്മസ് ആഘോഷങ്ങള്‍ തുടങ്ങുകയായി. ആചാരങ്ങളും ആഘോഷങ്ങളും നേഞ്ചോട് ചേര്‍ത്തുപിടിക്കുന്ന പ്രവാസി മലയാളികളുടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടാന്‍ അയര്‍ലന്‍ഡിലെ വിവിധ ക്രൈസ്തവ സഭകള്‍ സംയുക്തമായി ഒരുക്കുന്ന സംഗീതവിരുന്ന് ‘ശുഭ്‌ഹോ’ യുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്കെത്തുന്നു. രണ്ടാം തവണയാണ് അയര്‍ലന്‍ഡില്‍ എക്യൂമെനിക്കല്‍ കരോള്‍ ഗാനസന്ധ്യ നടക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ കരോള്‍ സന്ധ്യയുടെ വിജയത്തെതുടര്‍ന്ന് കൂടുതല്‍ മികവോടെയും പങ്കാളിത്തത്തോടെയുമാണ് ‘ശുഭ്‌ഹോ 2015 ‘ അണിയറയില്‍ തയാറാകുന്നത്.

വിവിധ ക്രൈസതവ സഭകളുടെ കരോള്‍ ഗാനങ്ങളും സാന്റയും മിഴിവേകുന്ന ശുഭ്‌ഹോയില്‍ വിശിഷ്ട അതിഥിയായെത്തുന്നത് ഇന്ത്യന്‍ അംബാസിഡര്‍ മിസ്സിസ്. രാധിക ലാല്‍ ലോകേഷ് ആണ്. ഡിസംബര്‍ 5 ന് വൈകുന്നേരം 4.30 മുതല്‍ താലയിലെ കില്‍മന കമ്മ്യൂണിറ്റി സെന്ററിലാണ് ശുഭ്‌ഹോ അരങ്ങേറുക. ഫാ. ആന്റണി ചീരംവേലില്‍. റവ.ഫിലിപ്പ് വര്‍ഗീസ്, റവ. ഡോ.ജേക്കബ് തോമസ്, ഫാ. ടി. ജോര്‍ജ്ജ്, ഫാ.ജോസ് ഭരണികുളങ്ങര, ഫാ.ജോബിമോന്‍ സ്‌കറിയ, ഫാ.ബിജു പാറേക്കാട്ടില്‍, ഫാ.അബ്രഹാം പതാക്കല്‍, ഫാ. എല്‍ദോ വര്‍ഗ്ഗീസ്, ഫാ. അനീഷ് കെ.സാം, റവ.ജെയിംസണ്‍ കെ. തുടങ്ങിയ വൈദികര്‍ ശുഭ്‌ഹോയ്ക്ക് നേതൃത്വം നല്‍കും. ഫാ.എല്‍ദോ വര്‍ഗീസ് പ്രസിഡന്റായും ജോജി അബ്രഹാം സെക്രട്ടറിയായും വിവിധ കമ്മിറ്റികള്‍ ശുഭ്‌ഹോയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: