ഡബ്ലിനിലേയും മിഡ്‌ലാന്‍ഡിലേയും വീടുകളിലേക്ക് ഷാനോണ്‍ നദിയിലെ വെള്ളം

ഡബ്ലിന്‍: ഡബ്ലിന്‍, മിഡ്‌ലാന്‍ഡ് എന്നിവിടങ്ങളിലെ വീടുകളിലേക്ക് ഷാനോണ്‍ നദിയിലെ Parteen Basin നില്‍ നിന്ന് കുടിവെള്ളമെത്തിക്കാനുള്ള പുതിയ പദ്ധതിയുമായി ഐറിഷ് വാട്ടര്‍. ജനസംഖ്യ വര്‍ധിക്കുന്നതിനാല്‍ ജലവിതരണത്തിനായി പുതിയ സ്രോതസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ശ്രമം നടക്കുകയാണ്. ജനസംഖ്യയുടെ 40 ശതമാനമാണ് ഡബ്ലിന്‍, മിഡ്‌ലാന്‍ഡ് എന്നിവിടങ്ങളിലുള്ളത്. കുടിവെള്ള വിതരണത്തിനായി തയാറാക്കിയ റിപ്പോര്‍ട്ടില്‍ രണ്ടു നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഷാനോണ്‍ നദിയുടെ ടിപ്പെറിയിലുള്ള Parteen Basin നില്‍ നിന്ന് വെള്ളമെടുക്കുക, അല്ലെങ്കില്‍ ഐറിഷ് കടലില്‍ നിന്ന് വെള്ളമെടുത്ത് ഉപ്പുമാറ്റി ശുദ്ധീകരിച്ച് ( desalination) ഉപയോഗിക്കുക. ഇതില്‍ ഷാനോണ്‍ നദിയില്‍ നിന്ന് ജലമെടുക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. ഈ സംവിധാനം നടപ്പാക്കിയാല്‍ നദിയില്‍ നിന്ന് നൂറുകണക്കിന് മില്യണ്‍ ലിറ്റര്‍ ജലം പൈപ്പുവഴി വിതരണം ചെയ്യാനാകുമെന്നും ഇതിന് പാരിസ്ഥിതിക പ്രശ്‌നങ്ങളും കുറവാണെന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്.

നിലിവിലുള്ള സാഹചര്യത്തില്‍ 330 ലിറ്റര്‍ ജലം കൂടി ആവശ്യമാണ്. ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് ജലത്തിന്റെ ആവശ്യവും വര്‍ധിച്ച് വരുകയാണ്. അതിനാല്‍ ജലം ലഭ്യമാക്കുന്നതിന് പുതിയ സ്രോതസുകള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് ഐറിഷ് വാട്ടര്‍ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ടിയര്‍നി പറഞ്ഞു. പുതിയ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരിസരവാസികളുടെ അഭിപ്രായം സ്വരൂപിക്കുന്നതിന് പത്താഴ്ച നീളുന്ന പബ്ലിക് കണ്‍സള്‍ട്ടേഷനും ആരംഭിച്ചിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: