റഷ്യന്‍ വിമാനത്തിനു മുന്നറിയിപ്പു നല്കുന്ന സന്ദേശം തുര്‍ക്കി പുറത്തുവിട്ടു

അങ്കാറ: വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നും ഉടന്‍ മടങ്ങിപോകണമെന്നും റഷ്യന്‍ യുദ്ധ വിമാനത്തിന് മുന്നറിയിപ്പ് നല്കിയതിനുള്ള തെളിവുമായി തുര്‍ക്കി രംഗത്ത്. രണ്ടു പ്രാവശ്യം റഷ്യന്‍ യുദ്ധ വിമാനത്തിന് മുന്നറിയിപ്പ് നല്കുന്ന ശബ്ദ സന്ദേശം തുര്‍ക്കി പുറത്തുവിട്ടു.

റഷ്യന്‍ യുദ്ധ വിമാനം തുര്‍ക്കി വെടിവച്ചിട്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലച്ചിരുന്നു. റഷ്യ ഇതിനോട് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇതേത്തുടര്‍ന്നാണ് വ്യോമാതിര്‍ത്തി ലംഘിക്കരുതെന്ന മുന്നറിയിപ്പ് നല്കിയിരുന്നെന്ന വെളിപ്പെടുത്തലുമായി തുര്‍ക്കി രംഗത്തെത്തിയത്.

-എജെ-

Share this news

Leave a Reply

%d bloggers like this: