ക്ഷണിക്കാതെ കല്യാണ സദ്യയ്‌ക്കെത്തിയ ദളിതനെ തല്ലിക്കൊന്നു

 

സാംഗ്രുര്‍: പഞ്ചാബില്‍ ക്ഷണിക്കാതെ കല്യാണ സദ്യയ്‌ക്കെത്തിയ ദളിതനെ തല്ലിക്കൊന്നു. സാംഗ്രുര്‍ ജില്ലയിലെ ഗാഗ ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ജര്‍ണെയില്‍ സിംഗ് എന്ന നാല്‍പതുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ജര്‍ണെയില്‍ സിംഗും കൂട്ടുകാരും വിവാഹ സത്കാരത്തില്‍ ക്ഷണിക്കാതെ സംബന്ധിച്ചതാണ് ആക്രമണത്തിന് കാരണമായത്. വരന്റെ ബന്ധുക്കളാണ് ഇയാളെ മര്‍ദിച്ചത്.

സ്‌കൂള്‍ വിട്ടുവരുമ്പോള്‍ പിതാവിനെ ഒരുപറ്റമാളുകള്‍ മര്‍ദിക്കുന്നതാണ് കാണുന്നതെന്ന് ജര്‍ണെയിലിന്റെ മകന്‍ പോലീസിനോട് പറഞ്ഞു. അവശനായിട്ടും മര്‍ദനം നിര്‍ത്തിയില്ല. ആരും സഹായത്തിന് എത്തിയില്ലെന്നും മകന്‍ പറയുന്നു. സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
-എജെ-

Share this news

Leave a Reply

%d bloggers like this: