ആവര്‍ത്തിച്ച് കുറ്റം ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ പദ്ധതി

ഡബ്ലിന്‍: ആവര്‍ത്തിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് തടയിടാന്‍ പുതിയ നീക്കം. ഇന്ന് ഇതിനായി പുതിയ പദ്ധതി ആരംഭിക്കുമെന്നാണ് കരുതുന്നത്.  കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നവരെ  അവയ്ക്ക് സാധ്യത നല്‍കാതെ പിടികൂടുകയാണ് ചെയ്യുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് വജയകരമായിരുന്നെന്നാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്.  കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടി പ്രതികരിക്കാന്‍ സംയുക്ത ഏജന്‍സിയെയാണ് നിയോഗിച്ചിരിക്കുന്നത്. ജാര്‍ക് എന്ന ചുരുക്കപേരില്‍ ഗാര്‍ഡ, പ്രിസണ്‍ സര്‍വീസ്, പ്രോബേഷന്‍ സര്‍വീസ് എന്നിവരാണ് ഒന്നിച്ച് സംഘത്തിലുള്ളത്.

പ്രമുഖരായ കുറ്റവാളികളെയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ആവര്‍ത്തിക്കുന്ന കുറ്റകൃത്യങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം നോക്കി കുറ്റകൃത്യം കുറയ്ക്കാനും നീക്കമുണ്ട്. പ്രോബേഷന്‍ സര്‍വീസ് ഡയറക്ടര്‍ വീവിയന്‍ ഗെയ്റാന്‍  ഏറ്റവും പ്രശ്നക്കാരായവരെ പിടികൂടുക എന്നതാണെന്ന് പദ്ധതിലക്ഷ്യമെന്ന് വ്യക്തമാക്കുന്നു.  75 ശതമാനം പ്രോപ്പര്‍ട്ടി കുറ്റകൃത്യങ്ങളും 25 ശതമാനം വരുന്ന കുറ്റവാളികളാണ് ചെയ്യുന്നത്.  തടവിലിടുന്നത് അടക്കമുള്ള നടപടിയിലൂടെ ഇവരെ ഒതുക്കാനാണ് നീക്കം.  പരമാവധി കുറ്റകൃത്യങ്ങള്‍ക്കുള്ള സാഹചര്യത്തില്‍ നിന്ന് കുറ്റവാളികളെ അകറ്റി നിര്‍ത്തും.

അതേ സമയം തന്നെ കുറ്റകൃത്യത്തില് ജാമ്യത്തിലിരിക്കെയാണ് വീണ്ടും നിയമവിരുദ്ധ പ്രവര്‍ത്തനമെങ്കില്‍ ജയിലില്‍തന്നെ തിരിച്ച് എത്തിക്കും. നിര്‍ദേശങ്ങളുമായി സഹകരിക്കുന്നവരെ മാത്രമായിരിക്കും ജയിലിന് പുറത്തേക്ക് വിടാന്‍ നിര്ദേശിക്കൂ.  ഡബ്ലിന്‍ നാല് പൈലറ്റ് പ്രൊജക്ട് നടക്കുന്നുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: