പരിചരണവുമായി ബന്ധപ്പെട്ടകേസുകളില്‍ മൂന്നില്‍ ഒരു കുട്ടിയും മാനസികമോ, വിദ്യാഭ്യാസപരമോ, ശാരീരികമോ ആയ പിന്തുണ ആവശ്യമുള്ളവരാണെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: പരിചരണവുമായി ബന്ധപ്പെട്ടകേസുകളില്‍ മൂന്നില്‍ ഒരു കുട്ടിയും മാനസികമോ, വിദ്യാഭ്യാസപരമോ, ശാരീരികമോ ആയ പിന്തുണ ആവശ്യമുള്ളവരാണെന്ന് റിപ്പോര്‍ട്ട്. ചൈല്‍ഡ് കെയര്‍ ലോ റിപ്പോര്‍ട്ടിങ്  പ്രൊജക്ട് നടത്തിയ പഠനത്തിലാണ്  കുട്ടികള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടികാണിക്കപ്പെട്ടിരിക്കുന്നത്.    മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ ആനുപാതികമല്ലാത്ത രീതിയിലാണ് കാണുന്നത്. കുട്ടികളെ സംബന്ധിച്ച് പലപ്പോഴും കോടതിയില്‍ പരിചരണ കേസുകള്‍ എത്തുന്നതിന് മുമ്പ് അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ പ്രശ്നം അവഗണന ആണ്. മാനിസികമായും ശാരീരികമായും പീഡനങ്ങള്‍ 10 ശതമാനം, മയക്കമരുന്ന് ഉപയോഗിച്ച് കൊണ്ടുള്ള പീഡനങ്ങള്‍ 20 എന്നിങ്ങനെ കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്.

റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ഏഴില്‍ ഒന്നില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ മാനസികമോ ബുദ്ധിപരമോ ആയശേഷി കുറവുള്ളവരാണ്. ഇത്തരം കേസകളില്‍ ഒന്നിലെങ്കിലും തദ്ദേശീയ വംശജരായകുടുംബങ്ങളാണ് അംഗങ്ങള്‍.  മറ്റൊന്ന് യാത്രയ്ക്കായിറങ്ങുന്ന കുടുംബങ്ങളാണ്. ഇരുപതില്‍ ഒന്ന് വീതം കേസുകളാണ് യാത്ര ചെയ്യാനിറങ്ങുന്ന കുടുംബങ്ങള്‍ക്ക് നേരയുള്ള ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മിക്ക കേസിലും ഒരു ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകുന്നുണ്ട്.

96 ശതമാനം കേസിലും ഇതാണ് സ്ഥിതി.  എന്നാല്‍ ബാലലൈംഗിക പീഡനം പോലുള്ളവ തീര്‍പ്പാക്കാന്‍ ആഴ്ച്ചകളെടുക്കും. വിവിധ കുറ്റങ്ങളുണ്ടെങ്കില്‍ മാസങ്ങളും എടുക്കും തീര്‍പ്പാകാന്‍. 2012 ഡിസംബര്‍മുതല്‍ 2015 ജൂലൈ വരെ  1,272 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  1,194  എണ്ണം ജില്ലാ കോടതിയിലാണ്. 78 എണ്ണം ഹൈകോടതിയിലും ആണുള്ളത്.

എസ്

Share this news

Leave a Reply

%d bloggers like this: